ചെക്കൻ മസിലും പെരുപ്പിച്ച് വന്നപ്പോൾ പെണ്ണ് തനിനാടൻ ലുക്കിൽ..!! വൈറൽ സേവ് ദി ഡേറ്റ്
ഏറെ വ്യത്യസ്തമായ വിവാഹ ഫോട്ടോസും വിഡിയോസും സേവ് ദ് ഡേറ്റുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ദ നേടാറുണ്ട്. ന്യൂ ജനറേഷന്‍ വിവാഹങ്ങളില്‍ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ എപ്പോഴും ശ്രമിക്കാറുള്ളതാണ്. വെഡ്ഡിങ്, പ്രീവെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിലൊക്കെയാണ് ഈ വ്യത്യസ്തതകള്‍ ഏറെയും വരാറുള്ളത്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സേവ് ദി ഡേറ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ജിമ്മന്റെയും നാടന്‍ പെണ്ണിന്റെയും പ്രണയ കഥയാണ് ഈ സേവ് ദ് ഡേറ്റിലൂടെ പറയുന്നത്. ചെക്കന്‍ മസിലും കാണിച്ച് നോക്കുമ്പോള്‍ പെണ്ണ് തനിനാടന്‍ ലുക്കില്‍ കസവ് ചുറ്റിയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിന് നിരവധി ലൈക്കും കമ്മെന്റുമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ നവനദമ്പതികള്‍ അരുണും ആഷികയുമാണ്. ഫെബ്രുവരി 10നാണ് ആഷിക കതിര്‍ മണ്ഡപത്തില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
കെ.എസ് വെഡ്ഡിംഗ്‌സ് ആണ് ആ മനോഹര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കെ.എസ് സരുണ്‍ ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.