‘ചുംബന വിവാദങ്ങൾ അവസാനിച്ചു..’ – തിരിച്ചുവരവിന് ഒരുങ്ങി നടി ഖുശ്‌ബു സുന്ദർ..!!
തമിഴ്, മലയാളം, തെലുഗ്, കന്നഡ സിനിമ മേഖലകളിൽ ഒരുപോലെ ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി ഖുശ്‌ബു സുന്ദർ. ഗ്ലാമർ റോളുകളിലാണ് കൂടുതലായി പ്രേക്ഷകർ കണ്ടെതെങ്കിലും മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയ താരമാണ് ഖുശ്‌ബു. കൈയൊപ്പ് എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന അവാർഡിന്റെ പ്രതേക പരാമർശനത്തിനും താരം അർഹയായി.
അംഗീകാരങ്ങളെ കൂടാതെ നിരവധി വിമർശനങ്ങൾക്കും വിവാദങ്ങളിലും താരം ചെന്നുപ്പെട്ടിട്ടുണ്ട്. അവതാരകയായി നിന്നിട്ടുള്ള ചില പരിപാടികളിലാണ് കൂടുതലും വിവാദമുണ്ടായിട്ടുള്ളത്. ഒരു പ്രമുഖ തമിഴ് ചാനലിലെ പരിപാടിയായ ‘സിംപ്ലി ഖുശ്‌ബു’വിൽ അഥിതിയായി വന്ന നടൻ മാധവന് അവതാരകയായ ഖുശ്‌ബുവിന് ചുംബനം നൽകിയതാണ് വിവാദമായത്.
ഇതിന് മുമ്പ് ‘നിജങ്കള്‍’ എന്ന ഷോയിൽ ഖുശ്‌ബു പരിപാടിയില്‍ പങ്കെടുത്ത ഒരാളുടെ ഷര്‍ട്ടില്‍ കുത്തിപിടിച്ച് ചീത്ത വിളിച്ചിരുന്നു. അതും നിരവധി വിമർശനങ്ങൾക്ക് ഇടയാക്കി. 2014-ൽ ഖുശ്‌ബു കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തിരുന്നു. രാഷ്ട്രീയത്തിലും തിളങ്ങാൻ പോകുന്ന ഒരാളിൽ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായെന്നാണ് ആളുകൾ പറയുന്നത്.
ഇപ്പോഴിതാ എല്ലാ വിവാദങ്ങൾക്കും വിരാമം ഇട്ടുകൊണ്ട് വീണ്ടും പരിപാടികൾ സജീവമാകാൻ പോകുന്നവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ലോക് ഡൗണ്‍ ടോക്‌സ് വിത്ത് രവി എന്ന പരിപാടിയിലാണ് ഖുശ്‌ബു ഇത് സൂചിപ്പിച്ചത്. ഡ്രാമ ജൂനിയേഴ്സ് സീസൺ ഫൈവ് എന്ന തെലുഗ് ചാനലിൽ പരിപാടിയിലാണ് ഖുശ്‌ബു സെലിബ്രിറ്റി ജഡ്ജയായി എത്തുന്നത്. എന്തായാലും ഖുശ്‌ബുവിന്റെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.