കോശിയുടെ ഇളയമകൾ ഈ താരദമ്പതികളുടെ പുത്രി..!! വിശേഷം പങ്കുവച്ച് താരകുടുംബം
പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്ത് തിയേറ്റര്‍ ഇളക്കി മറിച്ച് ചിത്രമാണ് അയ്യപ്പനും കോശിയു. പ്രേക്ഷകപ്രീതി നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച താരത്തിന്റെ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഷാജു ശ്രീധരിന്റെ ഇളയമകള്‍ ജാനിയാണ് പൃഥ്വിയുടെ മകളായി ചിത്രത്തിലെത്തിയത്. കോശി കുടുംബത്തിലെ ഇളമുറക്കാരി എന്ന പേരിലാണ് താരമിപ്പോള്‍ പ്രേക്ഷക ഹൃദയം കീഴടക്കുന്നത്.
നടി ചാന്ദ്‌നിയുടെയും ഷാജുവിന്റെയും ഇളയ മകളാണ് ജാനി. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ നന്ദന സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ. ഈ താര കുടുംബത്തിന്റെ വിശേഷങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഷാജു ശ്രീധറും അഭിനയിച്ചിട്ടുണ്ട്. മൂത്തമകള്‍ നന്ദന ഇതുവരെ അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടില്ല. പക്ഷേ ടിക് ടോക്കിലൂടെ താരം ശ്രദ്ദ നേടിയിട്ടുണ്ട്. ടിക്ക് ടോക്കിൽ നിരവധി ആരാധകരാണ് നന്ദനക്കുള്ളത്.