കേരളസ്‌റ്റൈലിൽ ഭാമയും അരുണും..!! വിവാഹതിരക്കുകൾക്ക് ശേഷം നവദമ്പതികൾ

കേരളസ്‌റ്റൈലിൽ ഭാമയും അരുണും..!! വിവാഹതിരക്കുകൾക്ക് ശേഷം നവദമ്പതികൾ

വിവാഹതിരക്കുകള്‍ക്ക് ശേഷം വിശേഷം പങ്കുവച്ച് നടി ഭാമയും അരുണും. താരനിബിഡമായി ആയിരുന്നു ഭാമയുടെ വിവാഹ റിസപ്ക്ഷന്‍ ആഘോഷിച്ചത്. ചടങ്ങിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

രണ്ടു ദിവസം മുന്‍പായിരുന്നു അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ അരുണ്‍ ഭാമയുടെ കഴുത്തില്‍ താലി കെട്ടിയത്. കൊച്ചിയില്‍ സംഘടിപ്പിച്ച വിവാഹ റിസപ്ഷനില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും പങ്കെടുത്തു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ബാലരാമപുരത്തുള്ള മംഗല്യക്കസവിന് നന്ദി പറഞ്ഞ് താരം പോസ്റ്റ് ഇട്ടിരിക്കുകയാണ്. ഭാമ അരുണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. കേരള സ്‌റ്റൈലിലുള്ള മുണ്ടും കുര്‍ത്തയുമായിരുന്നു അരുണിന്റെ വേഷം.

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച നായികയാണ് ഭാമ. ഒരു പരസ്യ ചിത്രത്തിന്റെ അഭിനയത്തിനിടെ സംവിധായകന്‍ ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും അങ്ങനെ തന്റെ ചിത്രത്തിലേക്ക് നായികയാക്കുകയും ആയിരുന്നു.

നിവേദ്യത്തിന് ശേഷം രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ ആയിരുന്നു. പിന്നീട് മലയാളത്തിന് പുറമെ അന്യഭാഷകളിലും ഭാമ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

CATEGORIES
TAGS

COMMENTS