എന്നെ അറിയാൻ പാടില്ലാത്തവർ പറയുന്നതിന് വില കൽപ്പിക്കാൻ ഇപ്പോൾ സമയമില്ല..!! സൈബർ ആക്രമണത്തിന് മഞ്ജു കൊടുത്ത മറുപടി

ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് ഹൗസില് നാല്‍പത്തിയൊമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി മഞ്ജു പത്രോസ് പുറത്തേക്ക് പോയപ്പോൾ അകത്തേക്ക് വന്നത് അഞ്ചുപേരാണ്. സാന്ദ്രയും രഘുവും സുജോയും പിന്നെ പിന്നണി ഗാനരംഗത്ത് സജീവമായ അമൃത സുരേഷ് സഹോദരി അഭിരാമി സുരേഷ് എന്നിവരാണ്.

ബിഗ് ബോസ് ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു മഞ്ജു. മഞ്ജു ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളും തര്‍ക്കങ്ങളുണ്ടായതും രജിത് കുമാറുമായിട്ടായിരുന്നു. ഇത് രജിത് ആർമിയെ ചൊടിപ്പിച്ചിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വളരെ മോശം രീതിയിലുള്ള അറ്റാക്കുകളും നടന്നിരുന്നു. ഇപ്പോഴിതാ മഞ്ജു പുറത്തുവന്നതിന് ശേഷം ഇതിനെല്ലാം ആദ്യമായി മറുപടി സോഷ്യൽ മീഡിയ വഴി മറുപടി നല്‍കുകയാണ്. താരത്തിന്റ സുഹൃത്ത് സിമിയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ എഴുതിയത്.

എലിമിനേഷനിൽ പുറത്തുവന്ന അവസാനനിമിഷത്തിൽ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങൾ കൈകാര്യം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. “എന്നെ എനിക്കറിയാം, എന്‍റെ ഫാമിലിക്ക് അറിയാം, നിനക്കറിയാം, എൻറെ ഫ്രണ്ട്സിന് അറിയാം, അറിയാൻ പാടില്ലാത്തവർ വിലയിരുത്തുന്നതിന് വില കൽപ്പിക്കാൻ എനിക്ക് ഇപ്പോ സമയമില്ല..” – എന്നായിരുന്നു മഞ്ജു പറഞ്ഞത്.

CATEGORIES
TAGS

COMMENTS