എനിക്കൊരു അമൂല്യരത്നം കിട്ടി, എല്ലാം തുടങ്ങിയ സ്ഥലത്ത് വീണ്ടും – സൗഭാഗ്യ വെങ്കിടേഷ്

ഡബ്‌സ്മാഷിലൂടെയും ടിക്ടോക്കിലൂടെയും ആരാധകരെ കൈയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ നല്ലൊരു അഭിനേത്രിക്കൊപ്പം മികച്ച ഒരു നര്‍ത്തകി കൂടെയാണ്.

സാമൂഹ്യ മാധ്യമങ്ങള്‍ താരത്തിന്റെ വീഡിയോകളും ടികിടോക്കും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ പ്രകടനമെല്ലാം സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. അര്‍ജുന്‍ സോമശേഖറിനൊപ്പം ഉള്ള ചിത്രമാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മനോഹരമായ ദീപാലങ്കാരങ്ങളുടെ ഇടയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ചിത്രത്തിന് താഴെ താരം കുറിപ്പും പങ്കുവച്ചിട്ടുണ്ട്. അര്‍ജുന്‍ തന്റെ ആരാണെന്ന് ഒഫീഷ്യല്‍ ആയിട്ട് വെളിപ്പെടുത്താമെന്ന് സൗഭാഗ്യ അഭിമുഖത്തില്‍ ഒരിക്കല്‍ അറിയിച്ചിരുന്നു. മാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും ഒരിക്കലും ജാഡയോ അഹങ്കാരമോ കൊണ്ട് പറയുന്നതല്ലെന്നും സൗഭ്യാഗ്യ അഭിമുഖത്തില്‍ പറയാറുണ്ട്.

നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ രാജാറാം ആണ് സൗഭാഗ്യയുടെ പിതാവ്. ഭാര്യ താര കല്ല്യാണുമൊത്തും നൃത്ത വേദികളിലും സജീവമായിരുന്ന രാജാറാം.

CATEGORIES
TAGS

COMMENTS