ഇതൊക്കെ എന്ത്..!! തലകുത്തി നിന്ന് നടി അമല പോൾ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

നീലത്താമര എന്ന ലാൽ ജോസ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി അമല പോൾ. റൺ ബേബി റൺ എന്ന സിനിമയിൽ മോഹൻലാലിൻറെ നായികയായി തിളങ്ങിയ താരം തെലുഗ്, തമിഴ, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമല തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് കൂടുതൽ ശ്രദ്ധകൊടുക്കുന്നത്.

കൊറോണ കാലത്ത് താരങ്ങൾ എല്ലാം ഷൂട്ടിംഗ് മുടങ്ങി വീട്ടിൽ തന്നെയാണ്. അതുകൊണ്ട് തന്നെ പലരും രസകരവും പുതിയതുമായ കാര്യങ്ങൾ ചെയ്ത പോസ്റ്റ് ചെയ്യാറുണ്ട്. ജിമ്മിൽ സ്ഥിരമായി പോകുന്ന താരമാണ് അമല പോൾ. എന്നാൽ ലോക്ക് ഡൗൺ കാരണം ജിമ്മിൽ പോകാൻ പറ്റാത്തത് കൊണ്ട് യോഗയിൽ കൂടുതൽ സമയം കണ്ടെത്തുകയാണ് ഇപ്പോൾ.

ശീര്‍ഷാസനം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു. കടൽ തീരത്ത് മണലിൽ തലകുത്തി നിൽക്കുന്ന ചിത്രങ്ങളിൽ പക്ഷേ മുഖം വ്യക്തമല്ല. ഇതൊക്ക എന്ത് എന്ന് തരത്തിലാണ് താരം തലകുത്തി നിൽക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിൽ അമലയും അഭിനയിക്കുന്നുണ്ട്. 2017ൽ അച്ചായൻസാണ് താരം അഭിനയിച്ച അവസാനമലയാള ചിത്രം. നിരവധി സിനിമകൾ താരത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങി തമിഴ് സിനിമയായ ആടൈയിൽ ഗംഭീരപ്രകടനമാണ് അമല കാഴ്‌ച വച്ചത്.

CATEGORIES
TAGS
OLDER POSTവിമർശകരുടെ വായടപ്പിച്ച് അനുശ്രീ; മോഡേൺ ലുക്കിൽ വീണ്ടും ഫോട്ടോസ് പോസ്റ്റ് ചെയ്ത താരം