ഇതെന്ത് ദേവതയോ!! പൂക്കൾക്ക് പിന്നിൽ മനം മയക്കി സാനിയ – വൈറൽ ഫോട്ടോഷൂട്ട്
ക്യൂന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സാനിയ. റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. മോഡലിങ് രംഗത്തും നൃത്തരംഗത്തും താരം സജീവമാണ്. റിയാലിറ്റി ഷോയില്‍ വിജയിയായി ഇറങ്ങിയപ്പോഴാണ് നായികയായി അവസരം ലഭിക്കുന്നത്.
പക്ഷേ ബാലതാരമായി താരം സിനിമയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വരികയാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.
സാംസണ്‍ ലേയുമൊത്തുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. പൂക്കള്‍ക്ക് പിന്നില്‍ നില്‍ക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ ആരുടേയും മനം മയക്കുന്ന ഒന്നാണ്.
വളരെയധികം ആകര്‍ഷണം തോന്നുന്ന തരത്തിലാണ് താരത്തിന്റെ ലുക്കും മേക്കപ്പും. അവേക്കനിങ് എന്ന സങ്കല്പത്തെ ആസ്പദമാക്കിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി നടി ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തുന്നത്.
ജിപ്‌സണ്‍ ഫോട്ടോഗ്രാഫി ആണ് ഈ മനോഹര ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നിരവധി സെലിബ്രിറ്റികളും താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ഇതെന്താ ദേവതയാണോ എന്നാണ് ആരാധകരുടെ കമന്റുകൾ.