‘അൻപതിന്റെ നിറവിൽ നടി രമ്യ കൃഷ്ണൻ..’ – പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ!!

‘അൻപതിന്റെ നിറവിൽ നടി രമ്യ കൃഷ്ണൻ..’ – പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ!!

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിൽ അഭിനയിച്ച് നിരവധി അവാർഡുകൾ നേടിയ ഒരാളാണ് നടി രമ്യ കൃഷ്ണൻ. തമിഴ്, തെലുഗ്, മലയാളം, കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള രമ്യ കൃഷ്ണൻ ആദ്യമായി അഭിനയിക്കുന്നത് 1984 പതിനാലാം വയസ്സിൽ വെള്ളൈ മനസ്സ് എന്ന ചിത്രത്തിലൂടെയാണ്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് മോഹൻലാൽ-മമ്മൂട്ടി ഒരുമിച്ച അഭിനയിച്ച സിനിമയിലാണ്.

ബ്രഹ്മണ്ഡ സിനിമകളിൽ ഒന്നായ ബാഹുബലിയിൽ ശിവഗാമി ദേവിയായി പ്രേക്ഷകരെ ഞെട്ടിക്കാൻ രമ്യ കൃഷ്ണൻ മാത്രമേ സാധിക്കുകയുള്ളു. സൂപ്പർസ്റ്റാർ രജനികാന്തിന്റെ പടയപ്പയിൽ നീലാംബരിയെന്ന വില്ലത്തിയുടെ റോളിൽ തകർത്ത് രമ്യയെ കൊണ്ടേ ബാഹുബലിയിലെ രാജമാതാ ശിവഗാമിയാകാൻ പറ്റുകയുള്ളുവെന്നതാണ് മറ്റൊരു സത്യം.

ഇന്ന് തന്റെ അൻപതാം ജന്മദിനം ആഘോഷിക്കുന്ന രമ്യ ഇനിയും സിനിമയിൽ ഗംഭീരവേഷങ്ങൾ ചെയ്യാൻ വർഷങ്ങൾ ഏറെ ബാക്കിയാണ്. പതിനാലാം വയസ്സിൽ തുടങ്ങിയ അഭിനയത്തിനോടുള്ള ആ ഇഷ്ടവും ആവേശവും ഇപ്പോഴും നിൽക്കുന്നതുകൊണ്ടാണ് രമ്യ തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്.

രമ്യ തന്റെ അൻപതാം ജന്മദിനം കുടുംബത്തിനൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേക്ക് മുറിക്കുന്നതിന്റെയും 50 എഴുതിയതിന് മുമ്പിൽ നിൽക്കുന്നതിന്റെയും ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നതിന്റെ. 50 ആയെങ്കിലും ചേച്ചിയെ കണ്ടാൽ ഇപ്പോഴും 25 മാത്രമേ തോന്നുകയുള്ളുവെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS