അമ്മയും എങ്ങുമെത്താത്ത മൂന്ന് പെൺമക്കളും അതായിരുന്നു ഞങ്ങളുടെ കുടുംബം – നടി ഭാമ മനസ്സ് തുറക്കുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച നായികയാണ് ഭാമ. ഒരു പരസ്യ ചിത്രത്തിന്റെ അഭിനയത്തിനിടെ സംവിധായകന്‍ ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും അങ്ങനെ തന്റെ ചിത്രത്തിലേക്ക് നായികയാക്കുകയും ആയിരുന്നു. നിവേദ്യത്തിന് ശേഷം രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ ആയിരുന്നു. ബിസിനസുകാരനായ അരുണാണ് താരത്തിന്റെ ഭാവി വരന്‍.

പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നും താരം വനിത മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുകയാണ്. വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമാണ്. അരുണിന് നാടാണ് ഏറ്റവും ഇഷ്ടം അതുകൊണ്ട് താനും കംഫര്‍ട്ടബിള്‍ ആയി.

കൊച്ചിയില്‍ താമസമാക്കാനാണ് ഇഷ്ടം പുറം രാജ്യത്ത് പോയി മറ്റുള്ളവര്‍ നമ്മുടെ നാടിനെ കുറ്റം പറയുന്നത് കേള്‍ക്കാറുണ്ട്. അത്‌കൊണ്ട് നാട് വിട്ട് പോകില്ലെന്ന് തീരുമാനിച്ചതാണെന്ന് താരം പറഞ്ഞു. അദ്ദേഹം തന്നെ ആദ്യം മുതല്‍ക്കേ എന്നെ സിനിമാ താരമായിട്ട് അരുണ്‍ കണ്ടിട്ടില്ല. അതുകൊണ്ട് ‘സ്റ്റാര്‍ സ്റ്റക്’ എന്ന സംഭവമേ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് താരം മനസ് തുറന്നു.

താരം സിനിമയിൽ വന്ന കഥയും വെളിപ്പെടുത്തി. 18 വയസ്സിൽ സിനിമയിൽ വന്നതാണെന്നും സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ താരം എല്ലാം നേരത്തെ തീരുമാനിച്ചിരുന്നു. സിനിമയിൽ അഭിനയിക്കണം, പൈസ സമ്പാദിക്കണം സ്വന്തം കാലിൽ നിന്ന് ശേഷം മാത്രം വിവാഹം അതും 28 വയസ്സിന് ശേഷമെന്നും താരം അഭിമുഖത്തിൽ പറയുന്നു. അമ്മയും 3 പെൺമക്കളും അടങ്ങുന്ന കുടുംബായിരുന്ന തന്റേതെന്നും അതുകൊണ്ട് തന്നെ ജീവിതത്തെ അത്രത്തോളം ഗൗരവത്തോടെയാണ് കണ്ടതെന്നും താരം പറയുന്നു.

മലയാളത്തില്‍ ഭാമ അഭിനയിച്ച മറ്റു ചിത്രങ്ങള്‍ സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, നാകുപെന്റ നാകു റ്റീക്ക, ജനപ്രിയന്‍, സെവന്‍സ് തുടങ്ങിയവയാണ്. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് ഭാമയുട ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. താരത്തിന്റെ വിവാഹം എന്നാണെന്നു് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. വിവാഹ സങ്കല്പങ്ങളും താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

CATEGORIES
TAGS

COMMENTS