അദ്ദേഹത്തിന് ജാഡയാണെന്ന് ആരാ പറഞ്ഞത്..!! പൃഥ്വിയെ കണ്ട ആരാധികയ്ക്ക് പറയാനുള്ളത്

പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് കേരളക്കര ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് എങ്ങുനിന്നും ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, മിയ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

ഒരു നടനും ആരാധകനും തമ്മിലുള്ള റിലേഷന്‍ഷിപ്പാണ് ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്, മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജിന്റെ ഒരു ആരാധിക എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

അദ്ദേഹത്തെ നേരില്‍ കാണാന്‍ ഇടയായ സാഹചര്യത്തില്‍ തനിക്കുണ്ടായ അനുഭവം ആണ് ആരാധിക കുറിപ്പില്‍ എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് വളരെ ജാഡ ആണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആരാധികയുടെ ഈ കുറിപ്പ്. അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ശേഷം അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുക്കുകയും ചെയ്തു എന്ന് താരം കുറിപ്പില്‍ എഴുതി.

ആദ്യം ഫോട്ടോ എടുക്കാതെ മാറിനിന്നത് അദ്ദേഹം കണ്ടപ്പോള്‍ മാറിനില്‍ക്കണ്ട എന്നുപറഞ്ഞ് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുത്തു എന്നും അപര്‍ണ കുറുപ്പില്‍ എഴുതി. അദ്ദേഹത്തിന് ഒരു സമ്മാനവും നല്‍കിയാണ് അപര്‍ണ സ്ഥലത്ത് മടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലാണ്.

CATEGORIES
TAGS

COMMENTS