‘അത്തരം സീനുകൾ അഭിനയിക്കുന്നത് മകൾ ആരാധ്യയ്ക്ക് ഇഷ്ടമല്ല..’ – തുറന്ന് പറഞ്ഞ് നടൻ അഭിഷേക് ബച്ചൻ

ഇന്ത്യയുടെ അഭിമാനമായ ലോക സുന്ദരിപ്പട്ടം ലഭിച്ച താരമാണ് നടി ഐശ്വര്യ റായ്. ആ ലോക് സുന്ദരിയുടെ മനസ്സിൽ ഇടംപിടിച്ചതോ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചൻ. 2007-ലായിരുന്നു ഐശ്വര്യ റായ്‌യുടെയും അഭിഷേകിന്റെയും വിവാഹം. ബോളിവുഡ് സിനിമാലോകം മുഴുവനും ആഘോഷമാക്കിയ വിവാഹങ്ങളിൽ ഒന്നായിരുന്നു അത്.

2011-ൽ ആരാധ്യ എന്ന പേരിൽ ഒരു മകൾക്ക് ഐശ്വര്യ റായ് ജന്മം നൽകുകയും ചെയ്തു. ആരാധ്യക്ക് ഒപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ആരാധ്യയുടെ ഓരോ വാർത്തയും ഇരുവരുടെയും ആരാധകർ ഏറ്റെടുക്കാറുണ്ട്. മകൾ വന്ന ശേഷം അഭിനയജീവിതത്തിൽ വന്ന മാറ്റങ്ങൾ ഒരു അഭിമുഖത്തിൽ അഭിഷേക് തുറന്നു പറഞ്ഞിരിക്കുകയാണ്.

‘ആരാധ്യയ്ക്ക് ഇപ്പോൾ 8 വയസ്സ് കഴിഞ്ഞു. മകൾക്ക് അസ്വസ്ഥ തോന്നുന്നതോ ‘ഇത് എന്താണ് നടക്കുന്നത്’ എന്ന് ചോദിക്കുന്നതുമായ സീനുകൾ ഇപ്പോൾ ചെയ്യാറില്ല. അതുപോലെ തന്നെ റൊമാന്റിക് സീനുകൾ അഭിനയിക്കില്ലായെന്ന് സിനിമയുടെ കഥ പറയുന്ന സമയത്ത് അല്ലെങ്കിൽ സൈന് ചെയ്യുന്ന സമയത്ത് പറയും. അതുകൊണ്ട് തന്നെ ഒരുപാട് ചിത്രങ്ങൾ നഷ്ടമായി.

നായികമാരായി അടുത്തിടപഴുകുന്ന ഹോട്ട് സീനുകൾ അഭിനയിക്കാത്തതിനാൽ സിനിമകൾ നഷ്ടമായിട്ടുണ്ട്. അതിൽ എനിക്ക് ദുഃഖമില്ല..’ അഭിഷേക് ബച്ചൻ പറഞ്ഞു. 2018ൽ പുറത്തിറങ്ങിയ മൻമാർസിയാൻ എന്ന സിനിമയാണ് അഭിഷേകിന്റെ അവസാനചിത്രം. ധൂം 2വിന്റെ ഷൂട്ടിംഗ് സമയത്താണ് അഭിഷേകും ഐശ്വര്യയും തമ്മിൽ പ്രണയത്തിലാവുന്നത്.

CATEGORIES
TAGS