അക്കാരണത്താൽ സിനിമകളിൽ നിന്ന് ഒഴിവാക്കി..!! പറയാനുള്ളത് ഇനിയും പറയും, ആരും അടിച്ചമർത്തണ്ട; രമ്യാ നമ്പീശൻ
കുഹുകു എന്ന മ്യൂസിക വീഡിയോയിലൂടെ മലയാളത്തിന്റെ പ്രിയതാരം രമ്യനമ്പീശന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. മ്യൂസിക് ആല്‍ബത്തിന് ആശംസകളുമായി നടി ഭാവന എത്തിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത് ശ്രദ്ദേയമാകുകയാണ്.
ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടത്തിയുന്നുവെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട സുഹൃത്തിന് വേണ്ടി താന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ പലര്‍ക്കും അത് അംഗീകരിക്കാന്‍ ആയില്ല. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്ന് ശക്മായി ഒഴിവാക്കി.
തനിക്ക് വന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും താരം പ്രതികരിച്ചു. അന്ന് താന്‍ ഒരുപാട് മാനസിക സംഘര്‍ങ്ങളിലൂടെ കടന്നു പോയിരുന്നുവെന്നും നിലപാടുകള്‍ എടുക്കുമ്പോള്‍ ത്യാഗം സഹിക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇറങ്ങിയതെന്നും രമ്യ പറഞ്ഞു.
ആ സമയങ്ങളിലെല്ലാം തന്റെ കൂടെ നിന്നത് സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നും പിന്നീട് സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ മാത്രമാണ് അവസരങ്ങള്‍ ലഭിച്ചിരുന്നതെന്നും താരം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്.