സമൂഹ മാധ്യമങ്ങളിൽ സിനിമ, സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഒരുപാട് സൈബർ ബുൾളിംഗ് ഒക്കെ നേരിടേണ്ടി വരാറുണ്ട്. കൂടുതലും നടിമാർക്കാണ് ഇത്തരത്തിലുള്ള വിശേഷങ്ങൾ ഉണ്ടാകാറുളളത്. അതും എന്തെങ്കിലുമൊക്കെ പോസ്റ്റ് പങ്കുവെക്കുമ്പോൾ മാത്രമാണ് അത്തരം കാര്യങ്ങൾ ഉണ്ടാകാറുള്ളത്. സിനിമ, സീരിയൽ താരങ്ങൾക്ക് മാത്രമല്ല ഗായകർക്ക് ഇത്തരം അനുഭവങ്ങളുണ്ടാവാറുണ്ട്. അത് വളരെ വിരളമായിട്ടാണ് സംഭവിക്കാറുള്ളത്.
സ്റ്റാർ സിംഗറിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഗായകൻ സന്നിധാനന്ദനെ ഇപ്പോൾ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച് ഒരു യുവതിയുടെ പോസ്റ്റ് വന്നിരിക്കുകയാണ്. ഉഷ കുമാരി എന്ന പേരിൽ നിന്നുള്ള ഒരു യുവതിയുടെ അക്കൗണ്ടിൽ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിലുള്ളത് ഇങ്ങനെ, “കലാകാരന്മാരെ ഇഷ്ടമാണ്. പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. പെട്ടന്ന് കണ്ടാൽ ആരും പേടിച്ചു പോകും. അറപ്പാക്കുന്നു..”, ഇതായിരുന്നു ആദ്യ പോസ്റ്റ്.
“ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടികളായിട്ടും തന്നെ വളർത്തണം ഓരോ അമ്മമാരും. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ തന്നെ പോലെ മുടി നീട്ടി വളർത്തി കോമാളിയായി ജീവിച്ചുതീർക്കാൻ ഉള്ളതല്ല ജീവിതം. ടോപ് സിംഗർ സീസൺ ത്രീയിൽ ഒരു മോൻ നന്നായി പാടുന്ന കുട്ടി. അവനെ കണ്ടാൽ ആകെ കൺഫ്യൂഷൻ ആകും. ഇതൊക്കെ എന്താണ് ഇങ്ങനെ അമ്മമാർക്ക് ഒരു പിതാവ് ഇല്ലേ.
നാളെ അവനെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാർ..”, ഇതായിരുന്നു ഉഷ കുമാരിയുടെ രണ്ടാമത്തെ പോസ്റ്റ്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. പോസ്റ്റ് വൈറലാവുകയും വാർത്തകളിൽ വരികയും ചെയ്തതോടെ ഉഷ കുമാരി അക്കൗണ്ട് തന്നെ മുക്കി പോവുകയും ചെയ്തു. സന്നിധാനന്ദനെ പിന്തുണച്ചുകൊണ്ട് ഇതിനോടകം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരിക്കുന്നത്.