മലയാള സിനിമയിലെ താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളുടെ പുതിയ വിശേഷങ്ങൾ അറിയാനും മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. താരങ്ങളെ പോലെ തന്നെ അവരും സിനിമയിലേക്ക് വരുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കുന്നത് സ്വാഭാവികമാണ്. അവർക്ക് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പം ആയിരിക്കുമെങ്കിലും നിലനിന്നുപോവുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല.
മലയാള സിനിമയിലെ താരരാജാവ് എന്ന് പ്രേക്ഷകർ വിളിക്കുന്ന ഒരാളാണ് മോഹൻലാൽ. മോഹൻലാലിൻറെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ മകൻ പ്രണവിന് പ്രേക്ഷകർ ഗംഭീര സ്വീകരണമാണ് നൽകിയത്. പ്രണവ് അല്ലാതെ മോഹൻലാലിന് ഒരു മകൾ കൂടിയുണ്ട്. വിസ്മയ എന്നാണ് പേര്. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ വിസ്മയയും വരുമോ എന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
അഭിനയത്തിനേക്കാളും മറ്റു മേഖലകളിൽ വിസ്മയ സജീവമാകാൻ സാധ്യത ഏറെയാണ്. കാരണം ഒരു എഴുത്തുകാരി ആണെന്ന് വിസ്മയ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ‘ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ ഒരു പുസ്തകം വിസ്മയ എഴുതിയിട്ടുണ്ട്. പ്രണവ് മോഹൻലാൽ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെയാണ് അനിയത്തി വിസ്മയയും.
കൂട്ടുകാരിക്ക് ഒപ്പം വിസ്മയ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. കൂട്ടുകാരിക്ക് ഒപ്പം ഒരു ബീച്ചിൽ സമയം ചിലവഴിക്കുന്ന വിസ്മയയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. എവിടെയാണ് പോയിരിക്കുന്നതെന്ന് വിസ്മയ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫോട്ടോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മോഹൻലാലിൻറെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.