സിനിമ താരങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് ധാരാളം മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. പലർക്കും സോഷ്യൽ മീഡിയയിലൂടെ എട്ടിന്റെ പണിയും കിട്ടിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കിട്ടുന്ന ഒരു പണിയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒഫീഷ്യൽ പേജോ അക്കൗണ്ടോ ഒക്കെ സ്ഥിരമായി ഹാക്ക് ചെയ്യപ്പെടുന്ന വാർത്തകൾ സിനിമ താരങ്ങൾ പലപ്പോഴായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താരത്തിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെടുകയും അതിലൂടെ മോശം ചിത്രങ്ങളും വീഡിയോസും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ പേജ് തിരിച്ചെടുത്ത വിവരം പങ്കുവച്ചപ്പോഴാണ് പലരും വിഷ്ണുവിന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് അറിയുന്നത്. പാകിസ്ഥാനിൽ നിന്നുമാണ് ഹാക്ക് ചെയ്ത ശേഷം ലോഗിൻ ചെയ്തിരിക്കുന്നതെന്നും താരം വെളിപ്പെടുത്തി.
“എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി.. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി.. ഇന്നലെ മുതൽ എന്റെ ഫേസ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത് പല തരത്തിലുള്ള അ. ശ്ലീല ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയക്കുകയും ചെയ്തതായി അറിഞ്ഞു.
ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും, ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി.. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്ന്..”, വിഷ്ണു ഉണ്ണികൃഷ്ണൻ പേജ് തിരിച്ചുകിട്ടിയ ശേഷം പോസ്റ്റ് ചെയ്തു.
View this post on Instagram