രതീഷ് ബാലകൃഷ്ണ പൊതുവാൾ കനകം കാമിനി കല.ഹം എന്ന സിനിമയ്ക്ക് ശേഷം സംവിധാന ചെയ്ത ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ കള്ളന്റെ വേഷത്തിൽ എത്തിയ സിനിമയിൽ ഒരുപാട് പുതുമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററിൽ ഇറങ്ങിയ സിനിമ 50 കോടിയിൽ അധികം കളക്ഷൻ നേടി ബോക്സ് ഓഫീസിൽ വലിയ വിജയമായി തീരുകയും ചെയ്തിരുന്നു.
തമിഴ് നടി ഗായത്രി ശങ്കർ ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച കൊഴുമ്മൽ രാജീവന്റെ ഭാര്യയായ ദേവിക എന്ന കഥാപാത്രമായിട്ടാണ് ഗായത്രി അഭിനയിച്ചത്. മലയാളത്തിൽ ആദ്യം ആണെങ്കിലും പത്ത് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് ഗായത്രി. നിരവധി തമിഴ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട് ഗായത്രി.
2012-ൽ പുറത്തിറങ്ങിയ 18 വയസ്സു എന്ന തമിഴ് ചിത്രത്തിലൂടയെയാണ് ഗായത്രി അഭിനയത്തിലേക്ക് എത്തുന്നത്. അതിൽ സ്വന്തം പേരിലുള്ള കഥാപാത്രത്തെ തന്നെയാണ് ഗായത്രി അവതരിപ്പിച്ചത്. പതിനഞ്ചോളം തമിഴ് സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതിയുടെ നായികയായി ഗായത്രി മൂന്നോളം സിനിമകളിൽ അഭിനയിച്ചു. വിക്രത്തിൽ ഫഹദിന്റെ ഭാര്യയായും അഭിനയിച്ചത് ഗായത്രി ആയിരുന്നു.
വിക്രം ഇറങ്ങിയ ശേഷമാണ് ഗായത്രിയ്ക്ക് ഒരുപാട് ആരാധകരെ കേരളത്തിൽ ലഭിച്ചത്. ഗായത്രിയുടെ സ്റ്റൈലിഷ് ഹോട്ട് ലുക്കിലുള്ള പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. ശ്രീരാജ് കൃഷ്ണനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ടിന്റുവാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. കലാകാരി എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ വസ്ത്രമാണ് ഗായത്രി ഇട്ടിരിക്കുന്നത്. ഒരു ബേക്കറിക്കുള്ളിൽ വച്ചാണ് ഫോട്ടോസ് എടുത്തത്.