തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ ഞെട്ടലോടെ ഈ കഴിഞ്ഞ ദിവസം കേട്ടയൊരു വാർത്തയായിരുന്നു നടൻ വിജയ് ആന്റണിയുടെ മകളായ മീര ആത്മഹ ത്യ ചെയ്തുവെന്നുള്ളത്. വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള മീര മാനസികമായി സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പൊലീസ് അന്വേഷിച്ചു വരികയാണ്. മകളുടെ വിയോഗം വിജയ് ആന്റണിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
മൃതശരീരം കൊണ്ടുവരുമ്പോൾ അതിൽ കെട്ടിപിടിച്ച് പൊട്ടിക്കരയുന്ന വിജയ് ആന്റണിയുടെ ദൃശ്യങ്ങൾ ഒറ്റ തവണ മാത്രമേ ഒരാൾക്ക് കണ്ടുനിൽക്കാൻ പറ്റുകയുള്ളൂ. തമിഴ് സിനിമ ലോകത്തുള്ള പല പ്രമുഖരും വിജയുടെ മകളെ അവസാനമായി ഒരുനോക്ക് കാണാൻ ചെന്നൈയിലെ വസതിയിൽ എത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ വിയോഗത്തിന് പിന്നാലെ ഏറെ വികാരഭരിതമായ ഒരു കുറിപ്പ് വിജയ് പങ്കുവച്ചിരിക്കുകയാണ്.
“എന്റെ പ്രിയപ്പെട്ടവരെ, എന്റെ മകൾ മീര വളരെ സ്നേഹവതിയും ധൈര്യശാലിയും ഉള്ളവളായിരുന്നു. അവൾ മറ്റൊരു നല്ല ലോകത്തേക്ക് പോയി. ജാതി, മതം, പണം, അസൂയ, വേദന, ദാരിദ്ര്യം, വെറുപ്പ് ഒന്നുമില്ലാത്ത ഒരു ശാന്തമായ സ്ഥലത്തേക്ക് അവൾ പോയത്. പക്ഷേ ഒന്നുണ്ട്. അവൾ ഇപ്പോഴും എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവൾക്ക് ഒപ്പം ഞാനും മരിച്ചു കഴിഞ്ഞു.
ഇപ്പോൾ അവൾക്ക് ഒപ്പം സമയം ചിലവഴിക്കാൻ ഞാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ തുടങ്ങുന്ന ഏതൊരു നല്ല കാര്യവും അവളുടെ പേരിലായിരിക്കും. എല്ലാം തുടങ്ങുന്നതും അവളായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു..”, വിജയ് ആന്റണി തന്റെ വേദന ആരാധകരുമായി പങ്കുവച്ചു. നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പലരും അതിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ഈ വിയോഗം താങ്ങാനുള്ള ശക്തി ദൈവം തരട്ടെയെന്ന് പലരും ആശ്വസിപ്പിച്ചു.