തമിഴ് സൂപ്പർസ്റ്റാറായ ദളപതി വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന അടുത്ത സിനിമയോടുകൂടി വിജയ് ഇടവേള എടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രം അടുത്ത വർഷമാണ് ഇറങ്ങുന്നത്. ഇത് പിന്നീട് ദേശീയ മാധ്യമങ്ങളിലും കേരളത്തിലെ മാധ്യമങ്ങളിലും വാർത്തയായി വരികയും ചെയ്തിട്ടുണ്ട്.
2026-ലെ നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്ത. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിജയോ അടുത്ത വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ് സിനിമ മേഖലയിൽ അഭിനയിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. മുന്മുഖ്യമന്ത്രിമാരിൽ പലരും സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.
ഇപ്പോൾ സജീവമായി നിൽക്കുന്ന കമൽഹാസനും രാഷ്ട്രീയത്തിൽ സജീവമാണ്. രജനികാന്തും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നെങ്കിലും കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. അതുകൊണ്ട് അടുത്ത തലമുറയായി വളർന്നുവന്ന വിജയും രാഷ്ട്രീയത്തിലേക്ക് തന്നെ എത്തുമെന്ന് പലരും കരുതുന്നത്. ഇതിന് മുമ്പും വിജയുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ വന്നിട്ടുണ്ട്.
വിജയി ഒറ്റയ്ക്ക് പുതിയ പാർട്ടി രൂപീകരിക്കുമോ അത് മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുമോ എന്നൊക്ക തമിഴ് നാട്ടിൽ ചർച്ചകളും നടക്കുന്നുണ്ട്. തമിഴ് നാട്ടിൽ ഒരുപാട് ആരാധകരുള്ള ഒരു നടനായതുകൊണ്ട് തന്നെ ഏവരും വിജയുടെ തീരുമാനത്തിനായി ഉറ്റുനോക്കുന്നുണ്ട്. അതേസമയം വിജയ് അഭിനയിക്കുന്ന ലിയോ എന്ന സിനിമയാണ് അടുത്തതായി ഇറങ്ങാനുള്ളത്. ഒക്ടോബർ 19-നാണ് സിനിമയുടെ റിലീസ്.