വെക്കേഷൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി വിദ്യ മോഹൻ. തമിഴിലും മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച വിദ്യയെ വിവാഹം കഴിച്ചിരിക്കുന്നത് നടൻ വിനു മോഹനാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. 2013-ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഇത്രയും വർഷമായെങ്കിലും ഇരുവർക്കും കുട്ടികൾ ഒന്നുമില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജ വാർത്ത ഈ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
വിദ്യ ഗർഭിണി ആണെന്ന് തരത്തിൽ ചില വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. വയറിൽ കൈപിടിച്ചുനിൽക്കുന്ന ഒരു ഫോട്ടോ വിദ്യ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ചിലർ വിദ്യ ഗർഭിണി ആണെന്ന തരത്തിൽ പ്രചരിപ്പിച്ചത്. ചിലർ ഇരുവരെയും അഭിന്ദിച്ചുകൊണ്ട് വാർത്തകൾക്ക് താഴെ കമന്റുകളും ഇട്ടിട്ടുണ്ട്. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് വിദ്യ. ഇൻസ്റ്റയിൽ സത്യം വിദ്യ തന്നെ പങ്കുവച്ചിട്ടുണ്ട്.
“ഹായ് എല്ലാവർക്കും, ഇൻസ്റ്റാഗ്രാമിലെ എന്റെ സമീപകാല ഫോട്ടോകളിൽ ഒന്നിനൊപ്പം ഞാൻ ഗർഭിണി ആണെന്ന് തരത്തിൽ ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.. വ്യക്തമാക്കാൻ വേണ്ടി, അത് തികച്ചും അസത്യമാണ്..”, വിദ്യ കുറിച്ചു. പക്ഷേ ഈ പോസ്റ്റിന് താഴെ, “സമാധാനമായി.. നാല് ദിവസമായി ഇതാലോചിച്ചിട്ട് ഉറക്കമില്ലായിരുന്നു, കാര്യമാക്കണ്ട, ഇതൊന്നും ആർക്കും അറിയാൻ താല്പര്യമില്ല”, എന്നൊക്കെ വിമർശിച്ചാണ് കമന്റുകൾ വന്നത്.
ഒരു പക്കാ നാടൻ പ്രേമകഥ എന്ന സിനിമയാണ് വിദ്യയുടെ അവസാനമിറങ്ങിയിട്ടുള്ളത്. ഈ വർഷം അവസാനിച്ച സീ കേരളത്തിലെ മായാമയൂരം എന്ന പരമ്പരയിൽ വിദ്യ അഭിനയിച്ചിരുന്നു. അതിൽ ഗൗരി എന്ന റോളിലാണ് അഭിനയിച്ചത്. പ്രേതത്തിന്റെ റോളിലാണ് വിദ്യ അഭിനയിച്ചത്. ഭർത്താവ് വിനു മോഹനും അഭിനയിച്ചത് ഒരു പക്കാ നാടൻ പ്രേമകഥ എന്ന സിനിമയിൽ തന്നെയാണ്. 2022-ലാണ് ആ സിനിമ റിലീസ് ചെയ്തത്.