മലയാള സിനിമയിൽ ഇപ്പോഴത്തെ തലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നടി വീണ നന്ദകുമാർ. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികൾക്ക് കൂടുതൽ സുപരിചിതയായ താരമാണ് വീണ നന്ദകുമാർ. അതിന് മുമ്പ് വീണ രണ്ട് സിനിമകളിൽ അഭിനയിച്ചിരുന്നു. അതിൽ ഒന്ന് തമിഴിൽ നായികയായി അഭിനയിച്ച സിനിമയായിരുന്നു.
പക്ഷേ വീണയുടെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടത് കെട്ട്യോളാണ് എന്റെ മാലാഖയിലെ റിൻസി എന്ന കഥാപാത്രത്തിലൂടെയാണ്. ഒരുപാട് ആരാധകരെയാണ് വീണയ്ക്ക് ആ കഥാപാത്രം ചെയ്ത ശേഷം ലഭിച്ചത്. വളരെ മനോഹരമായിട്ട് വീണ അത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് കൂടുതൽ സിനിമകളിൽ നിന്ന് താരത്തിന് ലഭിച്ചിട്ടുണ്ട്. കടംകഥയാണ് വീണയുടെ ആദ്യ സിനിമ.
കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളിൽ വീണ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് ഒപ്പമുള്ള ഭീഷ്മപർവമാണ് വീണയുടെ അവസാനം റിലീസായത്. അതിൽ ഷൈൻ ടോം ചാക്കോയുടെ ഭാര്യയുടെ റോളിലാണ് വീണ അഭിനയിച്ചത്. ഇനി ദിലീപിന്റെ നായികയായിട്ടാണ് വീണ അഭിനയിക്കാൻ പോകുന്നത്. വോയിസ് ഓഫ് സത്യനാഥൻ എന്നാണ് സിനിമയുടെ പേര്.
മറ്റുള്ള നടിമാരെ പോലെ വീണ സമൂഹ മാധ്യമങ്ങളിൽ അത്ര വലിയ സജീവമല്ല താരം. വീണ ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കാറിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇത്. ക്യൂട്ട് ഭാവങ്ങളാണ് വീഡിയോയിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നുള്ള വീണയുടെ ഭാവമാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടമായത്.