‘നോർത്ത് ഇന്ത്യൻ ടൂർ തുടർന്ന് നടി വരദ! താജ് മഹൽ സന്ദർശിച്ച് താരം..’ – മകനെ കൊണ്ടുപോയില്ലേ എന്ന് കമന്റ്

സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി വരദ. പൃഥ്വിരാജ് നായകനായി അഭിനയിച്ച വാസ്തവം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരി റോളിൽ അഭിനയിച്ചുകൊണ്ടാണ് വരദ സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ സഹനടി റോളുകളിലും നായികയായുമൊക്കെ തിളങ്ങിയ ശേഷമാണ് വരദ ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത്.

ടെലിവിഷൻ മേഖലയിൽ അവതാരകയായിട്ട് ആയിരുന്നു വരദയുടെ തുടക്കം. പിന്നീട് സുര്യ ടിവിയിലെ സ്നേഹക്കൂട് എന്ന പരമ്പരയിലൂടെ മിനി സ്ക്രീനിലും അഭിനയത്തിൽ തുടക്കം കുറിച്ചു. സീരിയൽ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന നടൻ ജിഷിൻ മോഹനായിട്ടാണ് വരദ വിവാഹിതയാകുന്നത്. ഒരു മകനും വരദയ്ക്ക് ഉണ്ട്. എമിമോൾ മോഹൻ എന്നാണ് വരദയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷം പേര് മാറ്റുക ആയിരുന്നു.

2014-ലായിരുന്നു വിവാഹം. 2022-ൽ ഇരുവരും തങ്ങളുടെ വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം മകനൊപ്പം ഒരു സിംഗിൾ മദറായിട്ടാണ് വരദ ജീവിക്കുന്നത്. ഇതിനിടയിൽ വരദ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന് ചില റിപ്പോർട്ടുകൾ താരത്തിന്റെ ഒരു പോസ്റ്റ് കണ്ട ശേഷം പുറത്തുവന്നിരുന്നു. വരദ ഇതുവരെ അതിൽ സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. ഇപ്പോഴും ഒറ്റയ്ക്കാണ് ജീവിതം.

ഈ കഴിഞ്ഞ ആഴ്ചയാണ് വരദ നോർത്ത് ഇന്ത്യൻ ടൂർ ആരംഭിച്ചത്. ആഗ്ര കോട്ടയും ഹുമയൂണിന്റെ ശവകുടിരവും ഖുതബ് മിനാറും ഒക്കെ വരദ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ വരദ താജ് മഹൽ സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ് വച്ച് താജ് മഹലിന് മുന്നിൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇവ. മകനെ കൊണ്ടുപോയില്ലേ എന്ന് ചിലർ താരത്തിനോട് ചോദിച്ചിട്ടുമുണ്ട്.