ഈ കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. ലോകത്ത് ഉള്ള എല്ലാവരും അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന അത് അറിയിക്കുന്ന ഒരു ദിനമാണ്. സമൂഹ മാധ്യമങ്ങളുടെ വരവോടെ മിക്കവരും അവരുടെ അമ്മമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ഇത് പ്രകടമാകുന്നത്. സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരാണ് ഇത്തരത്തിൽ സ്ഥിരമായി പോസ്റ്റുകൾ ഇടുകയും അത് വാർത്തകളിൽ നിറയുകയുമൊക്കെ ചെയ്യുന്നത്.
വിദ്യാഭ്യാസ മന്ത്രിയായ വി ശിവൻകുട്ടി മാതൃദിനത്തിൽ മുൻ ആരോഗ്യ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ കെകെ ശൈലജ ടീച്ചറുടെയും അതുപോലെ സിനിമ നടി മഞ്ജു വാര്യരുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. “മാതൃദിനാശംസകൾ” എന്ന തലക്കെട്ട് നൽകി ഇരുവരുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. നിമിഷനേരംകൊണ്ട് തന്നെ ശിവൻകുട്ടിയുടെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.
കേരളം ചേർത്തു പിടിക്കുന്ന സ്ത്രീ ശക്തികൾ എന്നാണ് ചിലർ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. രണ്ട് അഭിനയാത്രികൾ, മഞ്ജുവിന്റെയും കെകെ രമയുടെയും ചിത്രങ്ങളാണ് വേണ്ടത് എന്നൊക്കെയുള്ള വിമർശന പ്രതികരണങ്ങൾ പോസ്റ്റിന് താഴെ വന്നിട്ടുമുണ്ട്. വടകരയിലെ പ്രശ്നങ്ങൾക്ക് ഇടയിൽ ഇത്തരമൊരു പോസ്റ്റ് ഇട്ട് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
സൈബർ സഖാക്കളുടെ ഗ്രൂപ്പുകളിലും പേജുകളിൽ ഇരുവരുടെയും ചിത്രം ഒരുപോലെ ഏറ്റെടുത്ത് മാതൃദിനാശംസകൾ നേരുന്ന പോസ്റ്റുകളും ധാരാളം വന്നിട്ടുണ്ട്. മഞ്ജു വാര്യരുടെ ചിത്രത്തോടൊപ്പം വച്ച് വടകരയിലെ പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ കെകെ ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസിന്റെ പ്രവർത്തകർ പലയിടത്തും പ്രതികരിച്ച് കമന്റുകൾ ഇട്ടിട്ടുമുണ്ട്.