December 10, 2023

‘ഹൽദി ചടങ്ങിൽ മഞ്ഞളിൽ കുളിച്ച് ആശ ശരത്തിന്റെ മകൾ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഈ കഴിഞ്ഞ ദിവസമായിരുന്നു നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകളുടെ വിവാഹം നടന്നത്. മകളും അമ്മയ്ക്ക് ഒപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഉത്തര ശരത് എന്ന ആശ ശരത്തിന്റെ മൂത്ത മകളുടെ വിവാഹമാണ് നടന്നത്. കൊച്ചിയിലെ അഡ്ലെസ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ആഡംബര പൂർവം ആയിരുന്നു വിവാഹ ആഘോഷ ചടങ്ങുകൾ നടന്നത്.

മലയാള സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ഫോട്ടോസും വീഡിയോസ് ആദ്യ ദിവസം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദിലീപ് ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതുകൊണ്ട് തന്നെ പല താരങ്ങൾക്കും പങ്കെടുക്കാൻ പറ്റിയിരുന്നുമില്ല.

ഇപ്പോഴിതാ മകളുടെ വിവാഹ ചടങ്ങുകളുടെ ഫോട്ടോസ് പങ്കുവെക്കുന്നതിന് ഒപ്പം ഹൽദി ചടങ്ങിലെ ചിത്രങ്ങളും ആശ ശരത് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മകൾ ഉത്തരയെ വരൻ മഞ്ഞളിൽ കുളിപ്പിക്കുന്നതും മറ്റ് രസകരമായ നിമിഷങ്ങളുമൊക്കെ ആശ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദിത്യ മേനോൻ എന്നാണ് ഉത്തരയുടെ വരന്റെ പേര്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് ആദിത്യ.

സ്മിജി കെ.ടിയുടെ സ്റ്റൈലിങ്ങിലാണ് ഉത്തര വിവാഹ, ഹൽദി ചടങ്ങുകളിൽ പങ്കെടുത്തത്. ഷബീർ സയ്ദ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഷോഷാങ്ക് ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മകൾക്ക് വേണ്ടി ആശ ശരത്താണ് സാരി ഡിസൈൻ ചെയ്തത്. ഖേദ്ദ – ദി ട്രാപ് എന്ന സിനിമയാണ് ആശയുടെ അവസാനം പുറത്തിറങ്ങിയത്. ഇതിൽ തന്നെയാണ് ഉത്തരയും അഭിനയിച്ചിട്ടുളളത്.