‘മക്കൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഉർവശി, കുഞ്ഞാറ്റ ഇത്രയും വളർന്നോ എന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒരു കാലത്ത് ഒരേപോലെ നായികയായി തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മലയാളി നടിയാണ് ഉർവശി. നാല് പതിറ്റാണ്ടായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഉർവശി, തന്റെ അഭിനയ ജീവിതത്തിൽ ഒരു ദേശീയ അവാർഡും അഞ്ച് കേരള സംസ്ഥാന അവാർഡും രണ്ട് തവണ തമിഴ് നാട് സംസ്ഥാന അവാർഡും മികച്ച നടിക്കുള്ളത് നേടിയിട്ടുണ്ട്.

മലയാളത്തിൽ സൂപ്പർഹിറ്റ് ജോഡികളായി പ്രേക്ഷകർ വിശേഷിപ്പിച്ച ഉർവശി, മനോജ് കെ ജയൻ അവർ ജീവിതത്തിലും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന ഉർവശിയെ പ്രേക്ഷകർ ആറ് വർഷങ്ങൾക്ക് ശേഷം അച്ചുവിന്റെ അമ്മയിലൂടെ തിരിച്ചുവരുന്നത് കണ്ടു. വൈകാതെ തന്നെ മനോജ് കെ ജയനുമായി ബന്ധവേർപിരിഞ്ഞ വാർത്തയും വന്നു.

2000-ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2008-ൽ വിവാഹമോചിതരായി. തേജ ലക്ഷ്മി എന്ന പേരിൽ ഒരു മകളും ഇരുവർക്കുമുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളെ ഇരുവരും വിളിക്കുന്നത്. വിവാഹമോചിതരായ ശേഷം ഇരുവരും വേറെവിവാഹം കഴിച്ചു. മകൾ ഇരുവർക്കും ഒപ്പം മാറിമാറി താമസിക്കാറുണ്ട്. രണ്ട് പേർക്കും രണ്ടാം ബന്ധത്തിൽ ഓരോ കുട്ടിയുമുണ്ട്. ഈ കഴിഞ്ഞ ദിവസമാണ് ഉർവശി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിക്കുന്നത്.

ആദ്യമായിട്ടാണ് ഉർവശി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇപ്പോഴിതാ മക്കൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉർവശി. മകൾ തേജയ്ക്കും ഇളയമകനായ ഇഷാനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉർവശി. മകൾ ഇത്രത്തോളം വളർന്നോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. മകൾ അമ്മയെ പറിച്ചുവച്ചത് പോലെയുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. കുഞ്ഞാറ്റും ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടിരുന്നു.


Posted

in

by