December 11, 2023

‘ഉപ്പും മുളകിലെ ശിവാനിയല്ലേ ഇത്!! പൊളി ലുക്കിൽ ആരാധക മനം കവർന്ന് താരം..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. വിജയകരമായ ആദ്യ സീസണിന് ശേഷം ഇപ്പോൾ വീണ്ടും അടുത്ത സീസൺ ആരംഭിച്ചിരിക്കുകയാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും പുതിയ സീസണിൽ ഒരുമിച്ച് തിരികെ കൊണ്ടുവരാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

പുതിയ സീസൺ തുടങ്ങിയപ്പോൾ അതിലെ കുട്ടി താരങ്ങൾക്ക് ഒക്കെ നല്ല രീതിയിലുള്ള മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ കുട്ടികളായി പ്രേക്ഷകർ കണ്ടിരുന്നു കേശുവും ശിവയുമെല്ലാം വളർന്ന് വലിയ കുട്ടികളായി മാറി കഴിഞ്ഞു. കേശുവായ അൽ സാബിത്തും ശിവയായ ശിവാനി മേനോനുമാണ് അഭിനയിച്ചിരുന്നത്. ഇരുവർക്കും ഉപ്പും മുളകിലും വന്ന ശേഷം മലയാളികൾക്ക് മനസ്സുകളിൽ സ്ഥാനം ലഭിച്ചു.

ശിവാനി സാബിത്തിനെക്കാൾ സോഷ്യൽ മീഡിയയിൽ കുറച്ചൂടെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശിവാനി നടത്തുന്നുണ്ട്. ചില ഫോട്ടോഷൂട്ടുകളും ശിവാനി ചെയ്തിട്ടുണ്ട്. 2007-ൽ ജനിച്ച ശിവാനിക്ക് ഇപ്പോൾ പതിനഞ്ച് വയസ്സ് മാത്രമാണ് പ്രായം. ഒരു ലോക്കൽ ചാനലിൽ കിലുക്കാംപെട്ടി എന്ന ഷോയിൽ കുട്ടി അവതാരകയായിട്ടാണ് ശിവാനി തന്റെ കരിയർ തുടങ്ങുന്നത്. 2015-ലാണ് ഉപ്പും മുളകിലേക്കും വരുന്നത്.

എട്ട് വർഷത്തോളമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് ശിവാനി ഇപ്പോൾ. ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇളം പച്ച നിറത്തിലുള്ള ടി-ഷർട്ട് ധരിച്ചുള്ള ശിവാനിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് മൈസ്റ്റോറി പിക്സ് ആണ്. ശിവാനി കുട്ടി ആളാകെ മാറിപ്പോയല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായപ്പെടുന്നത്.