December 2, 2023

‘മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു..’ – ചടങ്ങളിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ

2022-ൽ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗത സംവിധായകനായ വിഷ്ണു മോഹൻ ആയിരുന്നു. ഏറെ വിവാദങ്ങൾ സിനിമയുടെ റിലീസിന് ശേഷം ഉണ്ടായിരുന്നെങ്കിലും തിയേറ്ററുകളിൽ വിജയം നേടിയിരുന്നു. യു.എം.എഫ്(ഉണ്ണി മുകുന്ദ് ഫിലിംസ്) ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും വിഷ്ണു തന്നെ ആയിരുന്നു.

ഇപ്പോഴിതാ വിഷ്ണു മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന സന്തോഷ വാർത്തയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. ഉണ്ണി മുകുന്ദനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ട്രഡീഷണൽ ലുക്കിൽ സുഹൃത്തുകൾക്ക് ഒപ്പം എത്തിയ ഉണ്ണി മുകുന്ദൻ വിഷ്ണുവിനും അഭിരാമിക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

സെലിബ്രിറ്റി പി.ആർ മാനേജർ വിപിൻ കുമാറും താരത്തിന് ഒപ്പമുണ്ടായിരുന്നു. വിഷ്ണുവിന് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു ഉണ്ണി മുകുന്ദൻ. പത്തനംതിട്ട അടൂർ സ്വദേശിയാണ് വിഷ്ണു മോഹൻ. 2022 ജനുവരിയിൽ ആയിരുന്നു മേപ്പടിയാൻ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മാളികപ്പുറം കന്നഡ വേർഷൻ ഈ മാർച്ച് 24-ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

100 കോടി ക്ലബ്ബിൽ കയറി എന്നായിരുന്നു അണിയറ പ്രവർത്തകർ പറഞ്ഞത്. മേപ്പടിയാന്റെ വലിയ വിജയത്തിന്റെ സന്തോഷത്തിൽ ഉണ്ണി മുകുന്ദൻ വിഷ്ണുവിന് ബെൻസ് സമ്മാനമായി നൽകിയിരുന്നു. അതിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഉണ്ണിയെ തന്നെ നായകനാക്കി വിഷ്ണു അടുത്ത സിനിമ ചെയ്യുന്നുവെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.