സിനിമ മേഖലയിൽ തന്റെ കഴിവുകൊണ്ട് സ്ഥാനം നേടിയെടുത്ത ഒരാളാണ് നടൻ ഉണ്ണി മുകുന്ദൻ. 12 വർഷമായി സിനിമ മേഖലയിൽ തുടരുന്ന ഉണ്ണി, ഇന്ന് മലയാളത്തിലെ ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളായി വളർന്നു കഴിഞ്ഞു. സിനിമയ്ക്ക് പുറത്ത് തന്റെ രാഷ്ട്രീയ നിലപാടുകൾ പറഞ്ഞിട്ടുള്ള ഒരാളാണ് ഉണ്ണി. അതിന്റെ പേരിൽ പലപ്പോഴും ഉണ്ണിയ്ക്ക് വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും താരം അതിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല.
ഒരു ഈശ്വര വിശ്വാസി കൂടിയാണ് താരമെന്ന് എല്ലാവർക്കും അറിയുന്ന ഒന്നാണ്. ഈ കഴിഞ്ഞ ദിവസം ഉണ്ണി സമൂഹ മാധ്യമത്തിൽ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. “മുന്നോട്ട് പോകുന്നു.. ഇതിന് എനിക്ക് 11 മാസമെടുത്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. എന്തായാലും മൂർച്ചവരുത്തുന്നത് തുടരുന്നു..:”, ഉണ്ണി മുകുന്ദൻ തന്റെ പഴയ ലുക്കും പുതിയ ലൂക്കും ചേർത്തുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു.
ഇതിന് താഴെ ചിലരിട്ട കമന്റുകൾക്ക് ഉണ്ണി അതിന്റെതായ രീതിയിൽ മറുപടിയും കൊടുത്തിയിട്ടുണ്ട്. മനാഫ് കുണ്ടൂർ എന്ന പേരുള്ള വ്യക്തി, “ഗണപതിക്ക് സിക്സ് പാക്കില്ല.. ഉണ്ണി മോനെ..” എന്ന് കമന്റ് ചെയ്തിരുന്നു. “ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ, കൂട്ടക്കരച്ചിൽ ഉണ്ടാവും. നിങ്ങൾക്ക് സ്വയം സഹിക്കാൻ കഴിയില്ലെന്ന തമാശയ്ക്ക് പ്രേരിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. ഞാൻ അത് പറയാൻ മടിക്കില്ല.
പക്ഷേ അത്തരം കാര്യങ്ങളിൽ നിന്ന് ഞാൻ പിന്മാറുന്നു, കാരണം അവരുടേതായ രീതിയിൽ മതവിശ്വാസികളായ എല്ലാവരുടെയും വികാരങ്ങളെ ഞാൻ മാനിക്കുന്നു..”, ഉണ്ണി മറുപടി നൽകി. മറ്റൊരാൾ ഉണ്ണിയെ ‘ഭാരത് സ്റ്റാർ’ എന്ന് വിളിച്ച് കളിയാക്കി. “കിടിലം ടൈറ്റിൽ.. കളിയാക്കിയതാണെങ്കിലും എനിക്ക് അത് ആത്മാർഥമായി ഇഷ്ടമായി.. നന്ദി..”, ഇതായിരുന്നു ആ കമന്റിന് ഉണ്ണിയുടെ വകയുള്ള മറുപടി. ഈ രണ്ടിനും ആരാധകരും മറുപടികൾ കൊടുത്തിട്ടുണ്ട്.