‘നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും..’ – ആലുവ സംഭവത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

ആലുവയിൽ അഞ്ച് വയസ്സുകാരിയെ അതിക്രൂരമായി കൊ ലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. ഇന്നലെ മുതൽ മലയാളികൾ ഒന്നടങ്കം പ്രാർത്ഥനയോടെ കുട്ടിയെ കണ്ടെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നത് 21 മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃദദേഹമാണ് പൊലീസിന് കണ്ടെത്താനായത്. വെളിയാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്.

അന്വേഷണത്തിൽ അസം സ്വദേശിയായ അസ്ഫാഖ് ആലം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലായായിരുന്നു. ഇയാളെ പിന്നീട് കസ്റ്റഡിയിൽ എടുത്തെങ്കിലും അമിതമായി മദ്യപിച്ചതുകൊണ്ട് തന്നെ വ്യക്തമായ മൊഴി ലഭിച്ചിരുന്നില്ല. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ആലുവ മാർക്കറ്റിന് സമീപം കുട്ടിയുടെ മൃദദേഹം കണ്ടെത്തുകയും പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു.

ഈ സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് നടൻ ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരിക്കുകയാണ്. “ഹൃദയഭേദകമായ ഈ വാർത്ത ഉണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുടുംബത്തിന് വേണ്ടി എന്റെ പ്രാർത്ഥനകൾ. നമ്മൾ അറിയണം, ആരാണ് നമ്മെ ചുറ്റിപ്പറ്റിയുള്ളതെന്ന് അറിയാത്ത സമയങ്ങളിൽ, നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?”, ഇതായിരുന്നു ഉണ്ണി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.

സ്കൂൾ അവധി ആയിരുന്നതിനാൽ കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് കുട്ടിയെ കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് മേടിച്ചു കൊടുത്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും കടക്കാരൻ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുമായി ആലുവ ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല. പെൺകുട്ടി ലൈംഗിക പീ ഡനത്തിനിരയായി എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.