വളാഞ്ചേരിയിൽ വിവാദ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് തൊപ്പി എന്ന അറിയപ്പെടുന്ന യൂട്യൂബറിന് എതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, അ ശ്ലീലപദപ്രയോഗങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടന പരിപാടി നടത്തിയ പെപെ സ്ട്രീറ്റ് ഫാഷൻറെ ഉടമയ്ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. വളാഞ്ചേരി സ്വദേശിതന്നെയാണ് പൊലീസിൽ പരാതിപ്പെട്ടത്.
ദേശീയ പാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തുകയും, മൈക്കിലൂടെ വളരെ ഉച്ചത്തിൽ തെറിപ്പാട്ട് പാടയുകയും ചെയ്തുവെന്നാണ് സൈഫുദ്ധീൻ എന്ന യുവാവ് നൽകിയ പരാതിയിൽ പറയുന്നത്. വ്യാഴാഴ്ച തൊപ്പിക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഉദ്ഘാടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോഴാണ് തൊപ്പിക്ക് എതിരെ നടപടി എടുക്കണമെന്ന് പലരും ആവശ്യം ഉന്നയിച്ചത്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അന്ന് ഉദ്ഘാടന പരിപാടിയിൽ തൊപ്പിയെ കാണാൻ എത്തിയത്. അവർക്ക് മുന്നിലാണ് തൊപ്പി ഇത്തരം മോശമായ രീതിയിൽ പാട്ട് പാടിയത്. തൊപ്പിയുടെ ആരാധകരിൽ പലരും സ്കൂൾ കുട്ടികളാണെന്നതും ശ്രദ്ധേയമാണ്. തൊപ്പി ഇതുപോലെ തന്നെയാണ് വീഡിയോസും ചെയ്യുന്നത്. കുട്ടികളിൽ വലിയ സ്വതീനമാണ് വീഡിയോയിൽ തൊപ്പി ചിലത്തുന്നത്.
ഇത്തരം തെറികൾ കേട്ട് വളരുന്ന ഒരു സമൂഹമാണ് വളർന്നുവരുന്നതെന്നും ഇതിനെതിരെ നടപടി ഉണ്ടാകണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു. തൊപ്പിയുടെ ഇത്തരം വീഡിയോസ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണമെന്നും നിരവധിപേർ ആവശ്യപ്പെടുന്നുണ്ട്. ഏഴ് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് ഉള്ള ഒരാളാണ് തൊപ്പി. ഇൻസ്റ്റാഗ്രാമിലും ഏഴര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഒരാളാണ്.