പുഷ്പ, ആചാര്യ തുടങ്ങിയ തെലുങ്ക് സിനിമകളിൽ ഐറ്റം ഡാൻസിന്റെ വീഡിയോ യൂട്യൂബിൽ വളരെ വൈറലായിരുന്നു. പുഷ്പയിലെ ഡാൻസ് സാമന്തയും ആചാര്യയിലെ ഡാൻസ് റെജീനയുമാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ തെന്നിന്ത്യയിൽ ഒട്ടാകെ വീഡിയോയ്ക്ക് സ്വീകാര്യതയും ലഭിച്ചു. മലയാളത്തിൽ ഒരു ഐറ്റം ഡാൻസ് നമ്പർ വന്നിട്ട് ഇപ്പോൾ കുറച്ച് വർഷങ്ങളായി.
മമ്മൂട്ടി നായകനായ മധുരരാജയിലാണ് അവസാനമായി ഇറങ്ങിയതിൽ ശ്രദ്ധനേടിയിട്ടുളളത്. ഇപ്പോഴിതാ വീണ്ടും ഐറ്റം നമ്പർ മലയാളത്തിലേക്ക് വന്നിരിക്കുകയാണ്. ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, അന്ന രാജൻ തുടങ്ങിയവർ പ്രധാനവേശത്തിൽ അഭിനയിക്കുന്ന തിരിമാലി എന്ന സിനിമയിലാണ് ഫാസ്റ്റ് നമ്പർ സോങ്ങ് ഉള്ളത്. ഇതിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
തെന്നിന്ത്യൻ നടിമാരുടെയും ബോളിവുഡ് നടിമാരുടേയുമെല്ലാം മലയാളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ തിരിമാലി സിനിമയിൽ പാട്ടിൽ വരുന്നത് ഒരു ഇന്ത്യൻ നടിയല്ല എന്നതാണ്. നേപ്പാളി നടിയായ സ്വസ്തിമ ഘടകയാണ് പാട്ടിൽ ചുവടുവെക്കുന്നത്. രണ്ട് തവണ നേപ്പാൾ നാഷണൽ അവാർഡ് നേടിയിട്ടുള്ള താരമാണ് സ്വസ്തിമ. സ്വസ്തിമ ആദ്യമായി അഭിനയിക്കുന്ന ഇന്ത്യൻ ചിത്രം കൂടിയാണ് തിരിമാലി.
View this post on Instagram
തിരിമാലിയിലെ ‘രംഗ് ഭിരംഗി’ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഗായിക സുനിധി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്ന പാട്ടുകൂടിയാണ് ഇത്. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി പാട്ടുകളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിബാലാണ്. സേവ്യർ അലക്സും രാജീവ് ഷെട്ടിയും ചേർന്ന് തിരക്കഥ എഴുതുന്ന സിനിമ എസ്.കെ ലോറൻസാണ് നിർമ്മിച്ചിരിക്കുന്നത്.