December 11, 2023

‘അമ്പിളിയിലെ നായികയല്ലേ ഇത്!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് നടി തൻവി റാം..’ – ചിത്രങ്ങൾ വൈറലാകുന്നു

സൗബിൻ ഷാഹിർ നായകനായി അഭിനയിച്ച് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ ഹിറ്റായി മാറിയ സിനിമയായിരുന്നു അമ്പിളി. തൻവി റാം എന്ന പുതുമുഖ താരമായിരുന്നു സിനിമയിൽ നായികയായി അഭിനയിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളെല്ലാം തിയേറ്ററുകളിൽ കൈയടി നേടിയിരുന്നു. തൻവി തനിക്ക് ലഭിച്ച കഥാപാത്രം നന്നായി ചെയ്യുകയും ചെയ്തു.

ആദ്യ സിനിമയ്ക്ക് ശേഷം തൻവിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. കപ്പേള എന്ന സിനിമയിൽ ആനി എന്ന കഥാപാത്രമാണ് പിന്നീട് തൻവിയെ തേടിയെത്തിയത്. ആ സിനിമയും തിയേറ്ററുകളിൽ വലിയ വിജയമായി തീരുകയും ചെയ്തു. ആറാട്ട്, ജോൺ ലൂഥർ തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളിൽ തൻവി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ തന്റെ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് തൻവി.

നസ്രിയ നാസിം ആദ്യമായി തെലുങ്കിൽ നായികയായി അഭിനയിച്ച ‘അന്റെ സുന്ദരനിക്കി’ എന്ന സിനിമയിലൂടെയാണ് തൻവിയും തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തിയത്. നാനിയാണ് സിനിമയിൽ നായകനായി അഭിനയിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഈ മാസം പത്തിനാണ് സിനിമ തിയേറ്ററുകളിൽ റിലീസായത്. മലയാള ഡബ് പതിപ്പും ഇറങ്ങിയിട്ടുണ്ട്.

സിനിമയുടെ വിജയത്തിന് പിന്നാലെ തൻവിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. നീതു തോമസ് എന്ന ഫോട്ടോഗ്രാഫർ എടുത്ത ഷൂട്ടിൽ തൻവി സ്റ്റൈലിഷ് ലുക്കിലാണ് കാണാൻ കഴിയുക. കൈയിൽ കൂളിംഗ് ഗ്ലാസ് പിടിച്ചുള്ള നിൽപ്പ് കണ്ടാൽ ആരായാലും ഒരു നിമിഷം നോക്കി പോകും. പ്രിയങ്കയുടെ സ്റ്റൈലിങ്ങിൽ ജോയാണ് താരത്തിന് മേക്കപ്പ് ചെയ്തത്.