തമിഴ് സിനിമയിലെ യുവതാരമായ അശോക് സെൽവൻ വിവാഹിതനായി. തമിഴിലെ തന്നെ യുവനടിയായ കീർത്തി പാണ്ഡ്യനെയാണ് താരം വിവാഹം ചെയ്തത്. സിനിമ നിർമാതാവും നടനുമായ മുൻ എംഎൽഎയുമായ അരുൺ പാണ്ഡ്യന്റെ മകൾ കൂടിയാണ് കീർത്തി. പാ രഞ്ജിത്ത് അവതരിപ്പിക്കുന്ന ബ്ലൂ സ്റ്റാർ എന്ന ഇനി പുറത്തിറങ്ങാനുള്ള സിനിമയിൽ അശോകും കീർത്തിയും നായകനും നായികയായി അഭിനയിച്ചിട്ടുണ്ടായിരുന്നു.
ഇതിന്റെ റിലീസിന് മുന്നോടിയാണ് ഇപ്പോൾ ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണസമയത്ത് ഇരുവരും തമ്മിൽ പ്രണയത്തിലായതാണോ അതോ നേരത്തെ തന്നെ പരിചയത്തിലായിരുന്നോ എന്നൊക്കെ ആരാധകർ സംശയം ചോദിക്കുന്നുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കിട്ടിട്ടുമുണ്ട്.
ചെന്നൈയിൽ വച്ച് നടന്ന വിവാഹ ചടങ്ങളിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ നായികയായ രമ്യ പാണ്ഡ്യന്റെ ബന്ധു കൂടിയാണ് കീർത്തി. രമ്യ വിവാഹത്തിന് പങ്കെടുത്തിരുന്നു. ഇരുവർക്കും വിവാഹമംഗളാശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസും പങ്കുവച്ചിരുന്നു. സിനിമയിൽ സഹപ്രവർത്തകർക്ക് വേണ്ടി പ്രതേക വിരുന്നും വരുംദിവസത്തിൽ ഒരുക്കുന്നുണ്ട്.
അശോക് അഭിനയിച്ച് ഈ വർഷം പുറത്തിറങ്ങിയ പോർ തൊഴിൽ എന്ന സിനിമയിൽ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു. കേരളത്തിൽ പോലും സിനിമ വലിയ കളക്ഷനാണ് നേടിയിരുന്നത്. അശോക് മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അശോക് വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു.