‘റോസാപ്പൂവ് ഡിസൈൻ ഔട്ട്ഫിറ്റിൽ തിളങ്ങി തമന്ന, മിൽക്കി ബ്യൂട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പതിനഞ്ചാം വയസ്സിൽ സിനിമയിൽ അഭിനയ തുടങ്ങിയ താരമാണ് തെന്നിന്ത്യൻ താരറാണി എന്നറിയപ്പെടുന്ന നടി തമന്ന ഭാട്ടിയ. ചാന്ദ് സാ റോഷൻ ഷെഹറ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതെങ്കിലും തെലുങ്കിൽ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ് ആണ് തമന്നയുടെ കരിയറിൽ വലിയ രീതിയിലുള്ള വഴിത്തിരിവായി മാറിയത്. കേരളത്തിൽ പോലും ആ സിനിമ ഹിറ്റായിരുന്നു.

കോളേജ് പശ്ചാത്തലമാക്കി ഇറങ്ങിയ ഹാപ്പി ഡേയ്സ് എന്ന യൂത്തിന്റെ ഇടയിൽ വലിയ തരംഗമായ സിനിമയായിരുന്നു. ആ സിനിമയ്ക്ക് ശേഷം തമന്നയ്ക്ക് തിരിച്ചുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി കൊണ്ടേയിരുന്നു. തെലുങ്കിലും തമിഴിലുമാണ് തമന്ന പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. തെന്നിന്ത്യയിൽ താരറാണി പട്ടത്തിലേക്കും തമന്ന എത്തി.

ഇന്ത്യയിലെ ഏറ്റവും ബ്രഹ്മണ്ഡ ചിത്രമായ ബാഹുബലിയിലെ കന്നഡയിലെ ആദ്യത്തെ മെഗാഹിറ്റുമായ കെ.ജി.എഫിലും തമന്ന ഭാഗമായിട്ടുണ്ട്. ഇത്രയും വർഷങ്ങൾക്ക് ഇടയിൽ തമന്ന മലയാളത്തിൽ മാത്രം അഭിനയിച്ചിട്ടില്ലായിരുന്നു. അതിനും മാറ്റം വരികയാണ്. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് തമന്ന മലയാളത്തിലേക്ക് എത്തുകയാണ്. തെലുങ്കിലും ഹിന്ദിയിലുമായി വേറെയും സിനിമകൾ വരാനുണ്ട്.

ഒ.ടി.ടിയിൽ ഈ കഴിഞ്ഞ ദിവസം ഇറങ്ങിയ ബബ്ലി ബൗൺസർ ആണ് തമന്നയുടെ ഏറ്റവും ഒടുവിലായി റിലീസായത്. തമന്ന റോസാപ്പൂവിന്റെ ഡിസൈനിലുളള ഔട്ട് ഫിറ്റിൽ തിളങ്ങിയിരിക്കുന്ന ഒരു കിടിലം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗൗരി ആൻഡ് നൈനിക ഫാഷൻ സ്റ്റോറിന്റെ ഔട്ട്ഫിറ്റിൽ തമന്നയുടെ മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത് അജയ് കടമാണ്. ശാലീന നഥാനിയാണ് സ്റ്റൈലിംഗ് ചെയ്തത്.


Posted

in

by