December 2, 2023

‘സിംഗപ്പൂരിൽ അവധി ആഘോഷിച്ച് നടി തമന്ന ഭാട്ടിയ, ബ്യൂട്ടി ക്വീൻ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പതിനഞ്ചാം വയസ്സിൽ സിനിമയിലേക്ക് എത്തിയ താരമാണ് നടി തമന്ന ഭാട്ടിയ. ഹിന്ദി ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് തമന്ന തുടങ്ങിയതെങ്കിലും തിളങ്ങിയത് തെന്നിന്ത്യയിലേക്ക് മാറിയ ശേഷമാണ്. തമിഴിലും തെലുങ്കിലും അടുപ്പിച്ച് അരങ്ങേറിയ തമന്ന തെലുങ്കിൽ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ് എന്ന സിനിമയ്ക്ക് ശേഷമാണ് കൂടുതൽ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയത്.

ആ സിനിമ ഇങ്ങ് കേരളത്തിലും സൂപ്പർഹിറ്റായിരുന്നു. അതിന് ശേഷം കേരളത്തിലും തമന്നയ്ക്ക് ആരാധകരുണ്ടായി. മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല തമന്ന. പക്ഷേ ആ കാത്തിരിപ്പും അവസാനിക്കുകയാണ്. സിനിമയിൽ വന്ന് പതിനേഴ് വർഷങ്ങൾക്ക് ശേഷം തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ദിലീപിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്.

അരുൺ ഗോപിയുടെ ബാന്ദ്രയിലൂടെയാണ് തമന്ന മലയാളത്തിലേക്ക് എത്തുന്നത്. ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് അത്. ഹിന്ദിയിൽ ഉൾപ്പടെ ഒട്ടുമിക്ക ഭാഷകളിലും തമന്ന സജീവമായി നിൽക്കുകയാണ് ഇപ്പോൾ. രജനികാന്ത് ചിത്രമായ ജയിലറിൽ തമന്ന അഭിനയിക്കുന്നുണ്ട്. ഇതേ ചിത്രത്തിൽ തന്നെ മോഹൻലാൽ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

അതെ സമയം തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് വെക്കേഷൻ ആഘോഷിക്കാൻ സിംഗപ്പൂരിലേക്ക് പോയിരിക്കുകയാണ് തമന്ന. അവിടെ നിന്നുള്ള ചിത്രങ്ങൾ തമന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലിന്റെ നിറമുള്ളവൾ എന്നൊക്കെ പോസ്റ്റിന് താഴെ ചിലർ കമന്റുകൾ ഇട്ടിട്ടുമുണ്ട്. സിംഗപ്പൂരിലെ സെൻടോസ ദ്വീപിലാണ് തമന്ന തന്റെ അവധി ആഘോഷത്തിന്റെ സമയം ചിലവഴിക്കുന്നത്.