പതിനാറാം വയസ്സിൽ സിനിമയിൽ നായികയായി അഭിനയിച്ച് തന്റെ കരിയറിന് തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറുകയും ബോളിവുഡിൽ വരെ തിളങ്ങി നിൽക്കുകയും ചെയ്യുന്ന ഒരാളാണ് നടി തമന്ന ഭാട്ടിയ. 2005-ൽ ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും തമന്നയെ ഒരു താരമാക്കിയത് തെന്നിന്ത്യൻ സിനിമ മേഖലയാണ്. ഏറെ തിരക്കുള്ള നായികനടിയായി തമന്ന തിളങ്ങി.
ഇരുപത് വർഷത്തിന് അടുത്തുള്ള സിനിമ ജീവിതത്തിൽ ആദ്യമായി മലയാളത്തിലും തമന്ന കഴിഞ്ഞ വർഷം അഭിനയിച്ചിരുന്നു. ദിലീപിന്റെ നായികയായിട്ടാണ് തമന്ന അഭിനയിച്ചത്. ബോളിവുഡിലും ഇതിനിടയിൽ തമന്ന വീണ്ടും സജീവമായി. ഒടിടി ചിത്രങ്ങളിലാണ് ഹിന്ദിയിൽ കൂടുതൽ സജീവമാവുന്നത്. തമിഴിൽ ഷൂട്ടിംഗ് നടക്കുന്ന അരൺമനൈ 4, ഹിന്ദി ചിത്രമായ വേദ എന്നിവയാണ് ഇനി തമന്നയുടെ ഇറങ്ങാനുള്ളത്.
കഴിഞ്ഞ വർഷമാണ് തമന്നയും ബോളിവുഡ് നടനായ വിജയ് വർമയും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വിവരം പുറത്തുവന്നത്. തമന്ന തന്നെ ഇത് സ്ഥിരീകരിച്ചു. ഇരുവരും തമ്മിൽ ഈ വർഷം വിവാഹിതരാകുമോ അതോ ലിവിങ് റിലേഷനുമായി മുന്നോട്ട് പോവുമോ എന്നൊക്കെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ബോളിവുഡിലെ ചടങ്ങുകളിലും പരിപാടികളിലും ഇരുവരും ഒരുമിച്ച് വരാനും തുടങ്ങിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ തമന്ന വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ആസാമിലെ ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ തമന്ന ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇതിന് താഴെ ജയ് ശ്രീറാം വിളികളുമായി ചില ആരാധകർ കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. “എന്റെ പ്രിയപ്പെട്ടവരോടൊപ്പമുള്ള വിശുദ്ധ നിമിഷങ്ങൾ..”, എന്നാണു തമന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചിട്ടുണ്ടായിരുന്നത്.