തെന്നിന്ത്യൻ സിനിമയിലെ മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന താരസുന്ദരിയാണ് നടി തമന്ന ഭാട്ടിയ. സിനിമയിൽ വന്നിട്ട് ഏകദേശം പതിനേഴ് വർഷത്തോളം പിന്നിട്ടുകഴിഞ്ഞു. ഹിന്ദി സിനിമയിലൂടെയാണ് അഭിനയരംഗത്ത് വരുന്നതെങ്കിലും തമന്നയ്ക്ക് ഈ സൗഭാഗ്യങ്ങളിൽ എല്ലാം നേടിക്കൊടുത്തത് തെന്നിന്ത്യൻ സിനിമ ലോകമാണ്. ഒരു താരറാണിയായി തന്നെ തമന്ന ഇവിടെ അടക്കിഭരിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളായ ബാഹുബലി, ബാഹുബലി 2, കെ.ജി.എഫ് തുടങ്ങിയ സിനിമകളിൽ തന്റെ സാനിദ്ധ്യം താരം അറിയിച്ചിട്ടുമുണ്ട്. 2007-ൽ തെലുങ്കിൽ ഇറങ്ങിയ ഹാപ്പി ഡേയ്സ് എന്ന സിനിമയാണ് തമന്നയെ മലയാളികൾക്ക് സുപരിചിതയാകാൻ കാരണമായത്. ആ സിനിമ കേരളത്തിൽ ഡബ് ചെയ്ത ഇറങ്ങിയപ്പോൾ വലിയ ഹിറ്റായിരുന്നു. അതിലെ മാധു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.
നായകനെ പോലെ തന്നെ സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ തമന്നയ്ക്കും സാധിക്കാറുണ്ടായിരുന്നു. ബാഹുബലിയിൽ അത്തരം രംഗങ്ങൾ ധാരാളം പ്രേക്ഷകർ കണ്ടിട്ടുമുണ്ട്. മാസ്‌ട്രോ എന്ന സിനിമയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയത്. 8 സിനിമകളോളം തമന്നയുടെ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. മലയാളത്തിൽ ഇതുവരെ താരം അഭിനയിച്ചിട്ടില്ല. പക്ഷേ കേരളത്തിൽ ഒരുപാട് ആരാധകർ താരത്തിനുണ്ട്.
ഈ കഴിഞ്ഞ ദിവസമാണ് തമന്ന മാലിദ്വീപിൽ യാത്ര പോയത്. തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടസ്ഥലമാണ് മാലിദ്വീപ്. അവിടെ നിന്നുള്ള വീഡിയോയാണ് തമന്ന പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ തമന്ന ബിക്കിനി ധരിച്ചുള്ള ഷോട്ടുകളുമുണ്ട്. സന്തോഷം അലയടിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രത്യേകിച്ച് നിങ്ങൾ മാലിദ്വീപിൽ ആയിരിക്കുമ്പോൾ. മനോഹരമായ ദ്വീപ് രാജ്യമായ മാലിദ്വീപിലേക്കുള്ള എന്റെ ആദ്യ യാത്ര..’, വിഡിയോയോടൊപ്പം തമന്ന കുറിച്ചു.