കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും നാരീപൂജ എന്നൊരു ആചാരപൂർവ്വമായ ചടങ്ങ് നടക്കാറുണ്ട്. സ്ത്രീകളെ ദേവിയായി പൂജിച്ച് സങ്കൽപ്പിച്ച് നടത്തുന്ന ഒരു ആചാരമാണ് ഇത്. സ്ത്രീയെ എവിടെ പൂജിക്കുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിക്കുന്നു എന്ന സങ്കല്പത്തിലൂടെയാണ് നാരീപൂജ നടത്തുന്നത്. അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി അവരുടെ കാലുകൾ കഴുകി പൂജാദ്രവ്യങ്ങൾ അർപ്പിച്ച് പൂജിക്കുന്നു.
മലയാള സിനിമ സീരിയൽ രംഗത്ത് അഭിനയിക്കുന്ന നടിമാരെ പലപ്പോഴും ക്ഷേത്രങ്ങൾ നാരീപൂജയ്ക്ക് വേണ്ടി ക്ഷണിക്കുന്നത് പലരും കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ പ്രശസ്ത സിനിമ സീരിയൽ താരമായ സ്വാസികയെ ശ്രി ഭ്രമരാംഭിക ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങിന്റെ ഭാഗമായി ദേവിയായി സങ്കൽപ്പിച്ച് പൂജ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്.
സർവ്വാഭരണ വിഭൂഷിതയായി സ്വാസിക ദേവിയായി കണ്ട് പലരും കൈകൂപ്പി നിന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര ഇതുപോലെ നാരീപൂജയ്ക്ക് വേണ്ടി ദേവിയായി ഒരു ക്ഷേത്രത്തിൽ പൂജിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ സ്വാസികയും അതെ ചടങ്ങിന്റെ ഭാഗമായിരിക്കുന്നത്. നേരത്തെ തന്നെ സ്വാസികയ്ക്ക് ഒരു ദേവീകമായ ഒരു ലുക്കുണ്ടെന്ന് ആരാധകർ പറയാറുണ്ട്.
ചുവപ്പ് പട്ടുസാരി ഉടുത്ത് സാക്ഷാൽ ദേവിയെ പോലെ തന്നെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ചടങ്ങിനായി സ്വാസിക എത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ദിനമാണ് ഇതെന്ന് സ്വാസിക പറയുകയുണ്ടായി. സീത പരമ്പരയിലൂടെയാണ് സ്വാസിക മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നതെങ്കിലും പിന്നീട് നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആറാട്ടാണ് താരത്തിന്റെ അവസാന ചിത്രം.