‘ആ കറുത്ത പൊട്ടാണ് സ്വാസികയുടെ ഐശ്വര്യം..’ – നീല ചുരിദാറിൽ അതിസുന്ദരിയായി നടി സ്വാസിക
മലയാള സിനിമ-സീരിയൽ രംഗത്ത് സജീവമായി ഒരുപോലെ അഭിനയിക്കുന്ന വളരെ ചുരുക്കം ചില നടിമാരിൽ ഒരാളാണ് സ്വാസിക വിജയ. നാടൻ വേഷങ്ങളിൽ സീരിയലിൽ അഭിനയിച്ച് പിന്നീട് സിനിമയിൽ തേപ്പുകാരിയുടെ റോളിൽ തിളങ്ങി പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. അഭിനയം, അവതാരക, നൃത്തം തുടങ്ങിയ എല്ലാത്തിലും കഴിവ് തെളിയിച്ച ഒരാളാണ് സ്വാസിക.
ഒരുപാട് ആരാധകരുള്ള സ്വാസികയെ ആരാധകർ വിളിക്കുന്നത് സ്വസു എന്ന പേരിലാണ്. പൊതുവേ സ്വാസികയുടെ ഫോട്ടോസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. നാടൻ വേഷങ്ങൾ പ്രേതേകിച്ച് സാരി ഇത്ര നന്നായി ചേരുന്ന ഒരു നടിയിപ്പോൾ മലയാള സിനിമയിലോ സീരിയലിലോ ഇല്ലെന്ന് തന്നെ പറയാം.
സാരിയിൽ മാത്രമല്ല പക്ഷേ സ്വാസിക തന്റെ ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ളത്. ലോക്ക് ഡൗൺ നാളുകളിൽ നടി അനുശ്രീക്ക് ശേഷം ഒരുപക്ഷേ ഏറ്റവും മനോഹരവും കിടിലവുമായിട്ടുള ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള താരം സ്വാസിക ആയിരിക്കും. എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.
ടമാർ പടാർ(സ്റ്റാർ മാജിക്) ശേഷം ഒരുപാട് ആരാധകരാണ് താരത്തിന് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിലോക്കെ ഇതിനോടകം തന്നെ നിരവധി ഫാൻസ് പേജുകളും സ്വാസികയുടെ പേരിലുണ്ട്. ഫ്ളവേഴ്സിലെ തന്നെ പുലിവാല് എന്ന കോമഡി പ്രോഗ്രാമിലാണ് സ്വാസിക ഇപ്പോൾ അഭിനയിക്കുന്നത്. സ്വാസിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോസാണ് ആരാധകർ ഇരുകൈയും നീട്ടിസ്വീകരിച്ചിരിക്കുന്നത്.
സ്വാസികയെ മിക്കപ്പോഴും കാണുമ്പോൾ ഇടാറുള്ളു ആ കറുത്ത പൊട്ട് കുത്തി ഒരു നീല ചുരിദാറും ഇട്ടുകൊണ്ടുള്ള പുതിയ ഫോട്ടോസ് താരം പങ്കുവെച്ചിരുന്നു. ‘ആ കറുത്ത പൊട്ടാണ് സ്വാസികയുടെ ഐശ്വര്യം..’ എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. പ്രമുഖ ഫോട്ടോഗ്രാഫറായ അജ്മൽ ലത്തീഫാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. തുടരുമെന്ന് പുതിയ വർക്കിന്റെ പ്രൊമോഷൻ എത്തിയപ്പോഴുള്ള ഫോട്ടോസാണ് സ്വാസിക പോസ്റ്റ് ചെയ്തത്.