മലയാളം തമിഴ് സിനിമകളിലും മലയാളത്തിലെ സീരിയലിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി സ്വാസിക. വൈഗൈ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അരങ്ങേറിയതെങ്കിലും സ്വാസികയെ പ്രേക്ഷകർ സ്വീകരിച്ച് തുടങ്ങിയത് മലയാളത്തിലൂടെയാണ്. അതും സ്വാസികയ്ക്ക് നല്ല വേഷങ്ങൾ ലഭിച്ചു തുടങ്ങിയത് 2016-നാണ് ശേഷമാണ്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയായ കാമുകിയുടെ വേഷമാണ് അതിന് വഴിയൊരുക്കിയത്.
സിനിമയിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ സ്വാസിക മടി കാണിച്ചിരുന്നില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചതുരം എന്ന സിനിമ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ സ്വാസിക സെലീന എന്ന കഥാപാത്രത്തിൽ തകർത്ത് അഭിനയിച്ചു. റോഷൻ മാത്യു, ശാന്തി ബാലകൃഷ്ണൻ, അലെൻസിയർ തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ഇന്റിമേറ്റ് രംഗങ്ങളിൽ സ്വാസിക അതിൽ തിളങ്ങുകയും അധികം ആരും ചെയ്യാൻ മടിക്കുന്ന ആ കഥാപാത്രം ചെയ്യാൻ സ്വാസിക ധൈര്യം കാണിക്കുകയും ചെയ്തു. ഒരേ സമയത്ത് സ്വാസികയുടെ നാല് സിനിമകളാണ് തിയേറ്ററിൽ ഓടി കൊണ്ടിരിക്കുന്നത്. മോൺസ്റ്റർ, കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ സിനിമകൾ താരത്തിന്റെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്. നാലിലും ശ്രദ്ധേയമായ വേഷമാണ് സ്വാസിക ചെയ്തിട്ടുള്ളത്.
ഇപ്പോഴിതാ ചതുരത്തിലെ സെലീനയുടെ ലുക്കിലുള്ള സ്റ്റീൽസ് സ്വാസിക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. “സെലീന അവളുടെ പുതിയ നീക്കത്തിന് വേണ്ടി തയാറെടുക്കുന്നു..”, എന്ന ക്യാപ്ഷനാണ് സ്വാസിക അതിന് നൽകിയത്. അതെ സമയം സ്വാസികയും അലെൻസിയറിന് ഒപ്പമുള്ള ഒരു സെൽഫിയും പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഒരു ഫോട്ടോയിൽ സ്വാസികയ്ക്ക് ചുംബനം നല്കുന്നതുമുണ്ട്. ഇതിന് താഴെ സ്വാസികയെ വിമർശിച്ചുകൊണ്ട് പലരും കമന്റുകൾ ഇട്ടിട്ടുണ്ട്.