ഒരു അഭിനയത്രി എന്ന നിലയിൽ ഏറ്റവും നല്ല വർഷങ്ങളിലൂടെ കടന്നുപൊക്കോണ്ടിരിക്കുന്ന ഒരു താരമാണ് നടി സ്വാസിക വിജയ്. 2016 മുതൽ സിനിമയിൽ നല്ല വേഷങ്ങൾ ലഭിക്കുന്ന സ്വാസിക അതിന് മുമ്പ് 2009 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്നയാളാണ്. 2020-ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡും സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലൂടെ ലഭിച്ചിരുന്നു.
ഈ വർഷം തന്നെ എട്ടോളം സിനിമകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്. സ്വാസികയുടെ നാല് സിനിമകളാണ് ഈ അടുത്തിടെ തുടരെ തുടരെ തിയേറ്ററുകളിൽ റിലീസിന് എത്തിയത്. മോഹൻലാൽ നായകനായ മോൺസ്റ്റർ, ഐശ്വര്യ ലക്ഷ്മിയുടെ കുമാരി, സുരാജ്, ആൻ അഗസ്റ്റിൻ ചിത്രമായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ഏറ്റവും ഒടുവിലായി ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചതുരം എന്നിവയാണ്.
ചതുരത്തിൽ സ്വാസിക പ്രധാന റോളിലാണ് അഭിനയിക്കുന്നത്. റോഷൻ മാത്യു, അലെൻസിയർ, ശാന്തി ബാലകൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമ സിദ്ധാർഥ് ഭരതനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ടീസറുകളും ട്രെയിലറിനും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. സിനിമയ്ക്ക് തിയേറ്ററുകളിലും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
View this post on Instagram
സിനിമയുടെ വിജയാഘോഷത്തിൻറെ ഭാഗമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന ടീസറാണ് ഇപ്പോൾ വൈറലാവുന്നത്. സ്വാസികയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ടീസർ ഇറങ്ങിയത്. സ്വാസികയും അലെൻസിയറും തമ്മിലുള്ള ഇന്റിമേറ്റ് രംഗമുള്ള ഒരു ടീസറാണ്. ടീസറിന്റെ അവസാനമുള്ള നിമിഷങ്ങളിൽ സ്വാസികയുടെ കഥാപാത്രത്തിന്റെ മികച്ച പ്രകടനവും കാണാം.