‘എന്റെ കണ്ണൻ ഉടനെന്റെ അടുത്ത് വരും!! സിന്ദൂരക്കുറി തൊട്ട് വിഷു സ്പെഷ്യൽ ലുക്കിൽ സ്വാസിക..’ – വീഡിയോ വൈറൽ

സിനിമ, സീരിയൽ രംഗത്ത് ഒരേപോലെ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ്‌ നടി സ്വാസിക. തമിഴിൽ സിനിമയിലൂടെ പിന്നീട് മലയാളത്തിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സ്വാസിക ഈ വർഷമാണ് വിവാഹിതയായത്. പ്രേം ജേക്കബ് എന്ന സീരിയൽ താരത്തെയാണ് സ്വാസിക വിവാഹം കഴിച്ചത്. ജനുവരി 26-നായിരുന്നു വിവാഹം. സിനിമ, സീരിയൽ രംഗത്തുള്ളവർ പങ്കെടുക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ വിഷുവിന് തയാറെടുക്കുകയാണ് സ്വാസിക. ആരാധകർക്ക് വിഷു ആശംസിക്കാൻ വേണ്ടി ഈ തവണയും സ്വാസിക സ്പെഷ്യൽ ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ സ്വാസിക ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മോജിൻ തിണവിളയിൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ശ്രീഗേഷ് വാസനാണ് മേക്കപ്പ് ആൻഡ് ഫോട്ടോഷൂട്ട് കൺസെപ്റ്റ്. ഒരാൾ നടി ശോഭനയെ പോലെയുണ്ടെന്നും മറ്റൊരാൾ നടി മുക്തയെ പോലെ ഉണ്ടെന്നുമൊക്കെ കമന്റ് ചെയ്തപ്പോൾ മഹാനടി സിനിമയിലെ സാവിത്രിയെ പോലെയുണ്ടെന്നും വേറെയൊരു ആരാധകനും കമന്റ് ചെയ്തിട്ടുണ്ട്. “കണ്ണന്റെ വൃന്ദാവനവും, അതിലേറെ പ്രിയപ്പെട്ട രാധയും.. എൻ്റെ കണ്ണൻ ഉടൻ എൻ്റെ അടുത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു..”, വീഡിയോയുടെ കൂടെ സ്വാസിക കുറിച്ചു.

View this post on Instagram

A post shared by Swaswika (@swasikavj)

വിവാഹിതായതുകൊണ്ട് തന്നെ സിന്ദൂരക്കുറിയൊക്കെ തൊടുന്ന രീതിയിലാണ് വീഡിയോ എടുത്തിരിക്കുന്നത്. ട്രഡീഷണൽ സെറ്റ് മുണ്ടുടുത്ത് തനി നാടൻ പെണ്ണായി സ്വാസിക തിളങ്ങുകയും ചെയ്തു. വിവേകാന്ദൻ വൈറലാണ് എന്ന സിനിമയാണ് സ്വാസികയുടെ അവസാനം റിലീസ് ചെയ്തത്. അമൃത ടിവിയിലെ റെഡ് കാർപെറ്റ്, അമ്മയും മകളും തുടങ്ങിയ ഷോകൾ ഹോസ്റ്റ് ചെയ്യുന്നത് ഇപ്പോഴും സ്വാസിക തന്നെയാണ്.