തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം സംവിധായകൻ ഗിരീഷ് എ.ഡിയും പ്രധാന വേഷത്തിൽ അഭിനയിച്ച അനശ്വര രാജനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു സൂപ്പർ ശരണ്യ. ഈ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി വിജയയാത്ര തുടങ്ങിയിരിക്കുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ 50 കോടി ക്ലബിൽ സൂപ്പർസ്റ്റാറുകളില്ലാതെ തന്നെ കയറിയ ചിത്രമായിരുന്നു.
സൂപ്പർ ശരണ്യയുടെ ട്രെയിലറിനും പാട്ടുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രതീക്ഷകളും ഏറെയായിരുന്നു. അനശ്വരയെ കൂടാതെ നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചത്. അർജുൻ അശോകൻ, മമിത ബൈജു, വിനീത് വിശ്വം, ബിന്ദു പണിക്കർ തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ സിനിമയിൽ വളരെ കുറച്ച് സീനുകളിൽ മാത്രം അഭിനയിച്ച ഒരു താരത്തിനെയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ തിരയുന്നത്. അനു മിസ്സ് എന്ന കഥാപാത്രം അവതരിപ്പിച്ച പെൺകുട്ടിയെയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ തിരയുന്നത്. ക്യൂട്ട് ലുക്കിലുള്ള ആ താരം യഥാർത്ഥത്തിൽ ആരാണെന്നുള്ള സത്യം മനസ്സിലാക്കി ആളുകൾ ഞെട്ടിയിരിക്കുകയാണ്.
സിനിമയിലെ സൂപ്പർ ശരണ്യയായി അഭിനയിച്ച അനശ്വരയുടെ ചേച്ചിയാണ് അനു മിസ്സായി അഭിനയിച്ച പെൺകുട്ടി. ഐശ്വര്യ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. അനിയത്തിയെ പോലെ ചേച്ചിയും കിട്ടിയ റോൾ വളരെ മനോഹരമായിട്ട് തന്നെയാണ് അവതരിപ്പിച്ചത്. അനശ്വര്യ ചേച്ചിക്കൊപ്പം നിൽക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അപ്പോഴാണ് അനു മിസ്സ് യഥാർത്ഥത്തിൽ അനശ്വരയുടെ ചേച്ചിയാണെന്ന് പലരും അറിയുന്നത്.