December 11, 2023

’41 ദിവസത്തെ വ്രതം എടുക്കാതെ ഉണ്ണി മുകുന്ദൻ ശബരിമലയിൽ?’ – കുഴിമന്തി കഴിക്കുന്ന വീഡിയോ പുറത്തുവിട്ട് സുനിത ദേവദാസ്

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുന്ന മാളികപ്പുറം സിനിമ നിറഞ്ഞ സദസ്സുകളിൽ പ്രേക്ഷക പ്രീതി നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബ്രഹ്മണ്ഡ ഹിറ്റിലേക്കാണ് ചിത്രം നീങ്ങി കൊണ്ടിരിക്കുന്നത്. സിനിമ 40 കോടിയിൽ അധികം കളക്ഷൻ നേടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആദ്യ ദിനങ്ങളിനേക്കാൾ കളക്ഷനാണ് പതിനേഴാം ദിവസമായ ഞായറഴ്ച ഉണ്ടായത്.

സിനിമയ്ക്ക് വലിയ രീതിയിലുള്ള ഡിഗ്രേഡ് ആദ്യ ദിനങ്ങളിൽ ഉണ്ടായിരുന്നു. ഇടതുപക്ഷ അനുകൂല അക്കൗണ്ടുകളിൽ നിന്നായിരുന്നു അത്തരം പ്രവർത്തികൾ കൂടുതലായി ഉണ്ടായത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ എതിരെയും ചില ഓൺലൈൻ ഇടതുപക്ഷ മാധ്യമ പ്രവർത്തകയായ സുനിത ദേവദാസ് രംഗത്ത് വന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ വ്രതം എടുക്കാതെ ശബരിമലയിൽ പോയി എന്നായിരുന്നു സുനിതയുടെ ആരോപണം.

ആരോപണത്തിന് അടിസ്ഥാനമാക്കി തെളിവുകളും സുനിത പുറത്തുവിട്ടു. ജനുവരി പതിനാലിന് ഉണ്ണി മുകുന്ദൻ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. മാളികപ്പുറത്തിന്റെ വിജയത്തിന് ഭഗവാൻ അയ്യപ്പനോട് നന്ദി പറയാൻ വേണ്ടിയാണ് ഉണ്ണിയും മറ്റ് അണിയറ പ്രവർത്തകരും ശബരിമലയിൽ എത്തിയത്. ദർശനം നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. എന്നാൽ ഉണ്ണി മുകുന്ദൻ ജനുവരി ആറാം തീയതി ഒരു ഹോട്ടലിൽ ഇരുന്ന് കുഴുമന്തി കഴിക്കുന്ന വീഡിയോ സുനിത പുറത്തുവിട്ടത്.

ഉണ്ണി മുകുന്ദനെ പോലെയൊരു വ്യക്തിക്ക് മലയ്ക്ക് പോകാൻ വ്രതവും നോമ്പും ഒന്നും നോക്കേണ്ട കാര്യമില്ലേ എന്നാണ് സുനിത ചോദിക്കുന്നത്. അദ്ദേഹം കുഴിമന്തി അല്ലായിരിക്കും ഉള്ളി മന്തിയായിരിക്കും കഴിച്ചതെന്ന് പരിഹസിക്കുകയും ചെയ്തു. ഉണ്ണി മുകുന്ദൻ അങ്ങനെ ചെയ്തതെങ്കിൽ അത് തെറ്റാണെന്ന് ഒരുപറ്റം ആളുകൾ പറയുമ്പോൾ, ശബരിമലയിൽ പോകുന്ന എല്ലാവരും 41 ദിവസത്തെ വ്രതം എടുക്കാറുണ്ടോ എന്നും ചിലർ ചോദിക്കുന്നു. ആദ്യ തവണ മാത്രം 41 ദിവസത്തെ വ്രതം മതിയെന്നും ചിലർ ന്യായീകരിച്ചു.