February 28, 2024

‘ക്യാപ്ഷൻ പ്ലീസ്!! മഞ്ജുവിനൊപ്പം പപ്പായ പിടിച്ചു നിൽക്കുന്ന ചിത്രവുമായി സുബി..’ – ഒടുവിൽ സംഭവിച്ചത്

ഏഷ്യാനെറ്റിലെ സിനിമാല എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സുബി സുരേഷ്. സിനിമകളിലും കോമഡി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സ്റ്റേജ് പരിപാടികളിലുമെല്ലാം നിറസാന്നിദ്ധ്യമായിരുന്നു സുബി സുരേഷ്. ചാനലുകളിൽ നിരവധി ഷോകളിൽ അവതാരകയായും സുബി സുരേഷ് തിളങ്ങിയിട്ടുണ്ട്.

അപരന്മാർ നഗരത്തിൽ, കാര്യസ്ഥൻ, പച്ചക്കുതിര, എൽസമ്മ എന്ന ആൺകുട്ടി, കനക സിംഹാസനം, പഞ്ചവർണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളിൽ സുബി അഭിനയിച്ചിട്ടുണ്ട്. കൈരളി ടി.വിയിൽ കോമഡി തില്ലാന എന്ന പരിപാടിയിലാണ് ഇപ്പോൾ സുബിയുള്ളത്. ഇത് കൂടാതെ സമൂഹ മാധ്യമങ്ങളിലും സജീവമായ സുബി തന്റെ വിശേഷങ്ങളെല്ലാം വീഡിയോസിലൂടെ പങ്കുവെക്കാറുണ്ട്.

യൂട്യൂബിൽ സ്വന്തമായി ചാനലുള്ള സുബി തന്റെ സിനിമ സുഹൃത്തുകൾക്ക് ഒപ്പം ചാറ്റ് ഷോ നടത്തുന്നതും മറ്റു ട്രാവൽ വീഡിയോസുമെല്ലാം ആണ് അതിലൂടെ പങ്കുവെക്കാറുളളത്. ഈ കഴിഞ്ഞ ദിവസം സുബി നടി മഞ്ജു പിള്ളയ്ക്ക് ഒപ്പമുല്ല ഒരു ചാറ്റ് ഷോ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇത് കൂടാതെ ഫേസ്ബുക്കിൽ മഞ്ജുവിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.

ഫോട്ടോയിൽ ഇരുവരും പപ്പായ പിടിച്ചു നിൽക്കുകയും സുബി ചിത്രത്തിന് ഒരു ക്യാപ്ഷൻ പറയുമോ എന്ന് കുറിച്ചുകൊണ്ട് ഫോട്ടോ പോസ്റ്റ് ചെയ്തു. ഫോട്ടോ പോസ്റ്റ് ചെയ്ത പോസ്റ്റിനേക്കാൾ ഒരു കമന്റ് ശ്രദ്ധനേടാൻ തുടങ്ങി. ആരെങ്കിലും വന്ന് ദ്വയാർത്ഥ കമന്റ് ഇടണമെന്നും അവന്റെ അമ്മയ്ക്ക് പറയുന്ന റിപ്ലൈ കൊടുക്കുകയും ഓൺലൈൻ മാധ്യമങ്ങൾ അത് പൊക്കിയടിച്ചു വാർത്തയാക്കാനുമാണ് ഇത് പങ്കുവച്ചതെന്ന് ഒരാൾ കമന്റ് ഇട്ടു.

കമന്റുകൾ ലൈക്കുകൾ ഒരുപാട് ലഭിച്ചിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ആ കമന്റ് കാണാതാവുകയും ചെയ്തിരുന്നു. ഇത് കൂടാതെ താരത്തിനെ വിമർശിച്ച് നിരവധി കമന്റുകൾ വരികയുമുണ്ടായി. ചിലതിന് താരം മറുപടി കൊടുത്തിട്ടുമുണ്ട്. ഈ അടുത്തിടെ സുബിയുടെ പോസ്റ്റിന് താഴെ മോശം കമന്റ് ഇട്ടയാൾക്ക് എതിരെ നടി രൂക്ഷമായി തന്നെ മറുപടി കൊടുത്തിരുന്നു.