December 10, 2023

‘ഇതാരാണ് മത്സ്യകന്യകയോ!! സ്വിമ്മിങ് പൂൾ ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ..’ – ഫോട്ടോസ് വൈറൽ

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രിന്ദ. 1983-ലെ സുശീല എന്ന കഥാപാത്രമാണ് ശ്രിന്ദയ്ക്ക് പ്രേക്ഷകരുടെ പ്രിയതാരമായി മാറ്റാൻ കാരണമായത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ സിനിമയിൽ സച്ചിനെ അറിയാത്ത പെൺകുട്ടിയായി മികച്ച പ്രകടനമായിരുന്നു ശ്രിന്ദ കാഴ്ചവച്ചത്. അതിന് ശേഷം നിരവധി ആരാധകരെ താരത്തിന് ലഭിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവയായ താരം ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ബ്രാൻഡുകൾക്കും ഷോപ്പുകളും ജൂവലറികൾക്കും ഒക്കെ വേണ്ടിയാണ് ശ്രിന്ദ കൂടുതലായി ഇത്തരം ഷൂട്ടുകൾ ചെയ്യുന്നത്. ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് അമേര ജ്യുവൽസിന് വേണ്ടിയാണ്. സ്വിമ്മിങ് പൂളിൽ വച്ചാണ് ശ്രിന്ദയുടെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

നീല നിറത്തിലെ വസ്ത്രങ്ങളിൽ പൂളിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇവ. കഴുത്തിലും കാതിലും അമേരയുടെ ആഭരണങ്ങൾ ശ്രിന്ദ ഇട്ടിട്ടുമുണ്ട്. അഞ്ജന അന്നയാണ് ശ്രിന്ദയുടെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രേഷ്മ തോമസിന്റെ ഷിമ്മർ മീയാണ് സ്റ്റൈലിംഗും മേക്കപ്പും ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഫോട്ടോഷൂട്ടിന് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

മുമ്പ് ഒരിക്കൽ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്തപ്പോൾ ശ്രിന്ദയും മറ്റു രണ്ട് താരങ്ങളെയും വസ്ത്രധാരണത്തിന്റെ പേരിൽ കളിയാക്കി ഒരു ടെലിവിഷൻ പ്രോഗ്രാമിന് എതിരെ താരം സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചിരുന്നു. അന്ന് നിരവധി സിനിമ നടിമാരാണ് ശ്രിന്ദയ്ക്ക് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നത്. മമ്മൂട്ടി നായകനാകുന്ന ഭീഷ്മപർവമാണ് ശ്രിന്ദയുടെ അടുത്ത റിലീസ് ചിത്രം.

View this post on Instagram

A post shared by Srinda (@srindaa)