December 11, 2023

‘അമ്പോ!! 1983-ലെ സുശീലയാണോ ഇത്, കട്ട സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിന്ദ..’ – വീഡിയോ വൈറലാകുന്നു

സിനിമയിൽ സഹസംവിധായകയായി കരിയർ തുടങ്ങി പിന്നീട് അഭിനയത്രിയായി മാറി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രിന്ദ. ക്യാമറയുടെ പിന്നിൽ നിന്ന് മുന്നിലേക്ക് എത്തിയപ്പോൾ തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും ശ്രിന്ദ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. കോമഡി റോളുകളിലെ ശ്രിന്ദയുടെ പ്രകടനമാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്.

1983-ലെ സച്ചിനെ അറിയാത്ത കല്യാണപ്പെണ്ണായി തകർത്ത് അഭിനയിച്ച ശ്രിന്ദ ഇന്നും അതിലെ സുശീല എന്ന കഥാപാത്രത്തിന്റെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. 22 ഫെമയിൽ കോട്ടയത്തിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദയെ മലയാളികൾക്ക് ഇടയിൽ സുപരിചിതയാക്കിയത്. അന്നയും റസൂലിലെയും ഫസീലയും ശ്രിന്ദയിലെ തുടക്കകാരിയെ മലയാളികൾക്ക് പരിചിതമാക്കാൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

അതിന് ശേഷമാണ് ശ്രിന്ദ നിവിന്റെ നായികയായി 1983-യിൽ അഭിനയിക്കുന്നത്. അവിടിന്ന് ഇങ്ങോട്ട് ശ്രദ്ധയ്ക്ക് സിനിമയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ ഒന്നായി നല്ല കഥാപാത്രങ്ങളെ ശ്രിന്ദയെ തേടിവന്നു. കോമഡി റോളുകളിലും സീരിയസ് റോളുകളിൽ ശ്രിന്ദ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറി കൊണ്ടേയിരുന്നു. പത്രണ്ട്, കുറ്റവും ശിക്ഷയും എന്നിവയാണ് ശ്രിന്ദയുടെ അവസാനം ഇറങ്ങിയ സിനിമകൾ.

കുറെ സിനിമകൾ ശ്രിന്ദയുടെ ഇനി ഇറങ്ങാനുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും ശ്രിന്ദ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലാണ് ശ്രിന്ദ ആരാധകരെ ഞെട്ടിച്ചിട്ടുള്ളത്. ഇപ്പോഴിതാ ശ്രിന്ദ തന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നീല ബനിയനും ബെൽബോട്ടം പാന്റുമാണ് ശ്രിന്ദ ധരിച്ചിരിക്കുന്നത്. ഹസീൽ എം ജലാലാണ് ഷൂട്ട് എടുത്തിരിക്കുന്നത്.