യൂട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാർക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ഇടയിൽ വന്നത്. ഡബ്ലൂ.എ.എസ്.എച്ച് എന്ന ഫേസ്ബുക്ക് പേജിലൂടെ രണ്ട് യുവതികളാണ് ശ്രീകാന്തിന് എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുകയാണ്.
വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ഫ്ലാറ്റിലും എത്തിച്ച് പീ.ഡിപ്പിച്ചെന്നാണ് എഫ്.ഐ.ആർ റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നതോടെ ശ്രീകാന്ത് ഒളുവിൽ പോയെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീകാന്തിന് വേണ്ടി തിരച്ചിൽ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ കോമഡി വീഡിയോസ് ഇടുന്ന ഒരാളായിരുന്നു ശ്രീകാന്ത്.
ഈ അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന സിനിമയിൽ ശ്രീകാന്ത് ഒരു ചെറിയ റോളിൽ അഭിനയിച്ചിരുന്നു. ഇത് കൂടാതെ പുതിയ ചില ഇറങ്ങാനിരിക്കുന്ന സിനിമകളിലും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ കറക്ട നൊസ്സായിട്ടുള്ളതും സ്ത്രീപക്ഷവും അടങ്ങിയ സ്കിറ്റുകൾ ചെയ്തിരുന്ന ഒരാളുകൂടിയായിരുന്ന ശ്രീകാന്ത്. അതുകൊണ്ട് തന്നെ ശ്രീകാന്തിന് എതിരെയുള്ള ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
പോരാത്തതിന് ഐ.സി.യു എന്ന രാഷ്ട്രീയ, സാമൂഹിക, സിനിമ ട്രോൾ ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാളുകൂടിയായിരുന്നു ശ്രീകാന്ത്. ശ്രീകാന്തിന് എതിരേയായ ആദ്യത്തെ ആരോപണം ഏറെ ഗുരുതരമായത് ആയിരുന്നു. അന്ന് ആ പോസ്റ്റിന് താഴെ യുവതിയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് പരാതിയുമായി മുന്നോട്ട് പോകാൻ കമന്റുകൾ ഇട്ടത്. യുവതി പൊലീസിൽ പരാതി നൽകിയതോടെ കൂടുതൽ ആളുകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.