നിവിൻ പൊളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ശ്രീജ ദാസ്. അതിൽ പൊലീസ് കോൺസ്റ്റബിളുടെ റോളിലാണ് ശ്രീജ അഭിനയിച്ചത്. അതിന് ശേഷം നിരവധി സിനിമകളിൽ ശ്രീജ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസിലെ കഥാപാത്രമാണ് ശ്രീജയുടെ കരിയറിൽ മാറ്റങ്ങളുണ്ടാക്കി കൊടുത്തത്.
അതിൽ അപ്പൻ രവി എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ശ്രീജ അഭിനയിച്ചത്. ടേക്ക് ഓഫ്, പുള്ളിക്കാരൻ സ്റ്റാറാ, ഉദാഹരണം സുജാത, ആമി, മന്ദാരം, തൊട്ടപ്പൻ, വികൃതി, കാണെക്കാണെ, വൺ, വെള്ളം, പ്രിയൻ ഓട്ടത്തിലാണ്, ഹെവൻ തുടങ്ങിയ മലയാള സിനിമകളിൽ ശ്രീജ അഭിനയിച്ചിട്ടുണ്ട്. നായികയായും രണ്ട് സിനിമകളിൽ ശ്രീജ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം നാല് സിനിമകളാണ് താരത്തിന്റെ ഇറങ്ങിയത്.
വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിൽ അഭിനയിച്ച സുബാഷ് ചന്ദ്രബോസ്, ആന്റണി വർഗീസിന്റെ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നിവയാണ് അവസാനം ശ്രീജയുടെ ഇറങ്ങിയ ചിത്രങ്ങൾ. കൊച്ചി സ്വദേശിനിയാണ് താരം. ഈ കഴിഞ്ഞ ദിവസമിറങ്ങിയ ആന്റണി വർഗീസിന്റെ തന്നെ ‘ഓ മേരി ലൈല’ എന്ന ചിത്രത്തിലും വളരെ പ്രധാനപ്പെട്ട ഒരു റോളിൽ ശ്രീജ അഭിനയിച്ചിട്ടുണ്ടായിരുന്നു.
തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് ഒരു വെക്കേഷൻ മൂഡിലാണ് താരമിപ്പോൾ. ഇപ്പോഴിതാ പൂളിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ശ്രീജ. ഇങ്ങനെയൊരു ഗെറ്റപ്പിലുള്ള ഫോട്ടോസ് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിൽ തനിനാടൻ വേഷങ്ങളിൽ കണ്ടിട്ട് പെട്ടന്ന് ഇങ്ങനെ കണ്ടപ്പോൾ ഞെട്ടിയിരിക്കുകയാണ്.