December 4, 2023

‘നീലക്കുയിലിലെ കസ്തൂരിയല്ലേ ഇത്!! തൂവെള്ള ഡ്രെസ്സിൽ അടാർ ലുക്കിൽ നടി സ്നിഷ ചന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ എന്നും മലയാളി പ്രേക്ഷകരെ കൈയിലെടുക്കുന്ന ഒരു ചാനലാണ് ഏഷ്യാനെറ്റ്. പല സൂപ്പർഹിറ്റായിട്ടുള്ള പരമ്പരകൾ നമ്മുക്ക് ആ ചാനലിലൂടെ കാണാൻ സാധിച്ചിട്ടുമുണ്ട്. അതുപോലെ നിരവധി താരങ്ങളെ സീരിയൽ രംഗത്ത് സജീവമായി നിർത്താൻ ഏഷ്യാനെറ്റ് വഹിച്ച പങ്കും വളരെ ചെറുതല്ല. ധാരാളം പുതിയ താരങ്ങളെയാണ് അഭിനയ രംഗത്ത് അതിലൂടെ സമ്മാനിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റിൽ സൂപ്പർഹിറ്റായി മാറിയിരുന്ന ഒരു പരമ്പരയായിരുന്നു നീലക്കുയിൽ. പൂമ്പാറ എന്ന ഒരു ഉൾപ്രദേശത്ത് വളർന്ന പെൺകുട്ടി യാഥാർച്ഛികമായി വിവാഹിതയായി പട്ടണത്തിലെ വരുന്നതും തുടർന്ന് ആ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളുമൊക്കെ ആയിരുന്നു കഥ. 2018-ൽ ആരംഭിച്ച പരമ്പര 2020 ഏപ്രിലാണ് അവസാനിച്ചത്. അതിലെ കസ്തൂരി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒന്നാണ്.

സ്നിഷ ചന്ദ്രൻ എന്ന താരമായിരുന്നു കസ്തൂരിയായി അഭിനയിച്ചത്. ഉൾപ്രദേശത്തുള്ള പെൺകുട്ടിയായി മികച്ച പ്രകടനം കാഴ്ചവച്ച സ്നിഷയ്ക്ക് ആ പരമ്പരയിലൂടെ ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. സീരിയൽ അവസാനിച്ചപ്പോൾ മറ്റൊരു ചാനലുകളിൽ നിന്ന് ക്ഷണവും സ്നിഷയ്ക്ക് ലഭിച്ചിരുന്നു. സീ കേരളത്തിലെ കാർത്തിക ദീപം എന്ന പരമ്പരയിലാണ് ഇപ്പോൾ സ്നിഷ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അതെ സമയം ഇൻസ്റ്റാഗ്രാമിൽ സജീവമായ സ്നിഷയുടെ ഒരു നാടൻ ലുക്കിലുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. തൂവെള്ള നിറത്തിലെ ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. നിള ഡിസൈൻസ് ആണ് ഔട്ട് ഫിറ്റ് ചെയ്തിരിക്കുന്നത്. സമീർ മുഹമ്മദിന്റെ ആർട്സ് ഫോട്ടോ ജീനിക് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിബിലയാണ് സ്നിഷയ്ക്ക് മേക്കപ്പ് ചെയ്തത്.